

പണി, നാടോടികൾ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ മനസ് കവർന്ന നടിയാണ് അഭിനയ. ബാല്യകാല സുഹൃത്ത് കൂടിയായ സണ്ണി വർമയാണ് അഭിനയയുടെ ജീവിതപങ്കാളി. ഇപ്പോഴിതാ സണ്ണിയെക്കുറിച്ച് മനസുതുറക്കുകയാണ് അഭിനയ. 17 പേരെ താൻ റിജെക്ട് ചെയ്തിട്ടുണ്ടെന്നും പതിനെട്ടാമത്തെ ആളാണ് സണ്ണിയെന്നും അഭിനയ പറഞ്ഞു. തനിക്ക് എന്ത് കാര്യവും ഷെയർ ചെയ്യാൻ കഴിയുന്ന ആളാണ് സണ്ണിയെന്നും ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിൽ അഭിനയ പറഞ്ഞു.
'ഞാൻ 17 പേരെ റിജെക്ട് ചെയ്തിട്ടുണ്ട്. പതിനെട്ടാമത്തെ ആളാണ് സണ്ണി. സണ്ണിയെ ഇഷ്ടമാകാൻ ഉള്ള കാരണം അദ്ദേഹത്തിന്റെ ഫിസീക്ക് തന്നെയാണ്. വളരെ ചബ്ബിയാണ് സണ്ണി. വളരെ നന്നായി ഡ്രൈവ് ചെയ്യുന്നയാള് കൂടിയാണ്. ഫുഡ് എന്റെ ഒരു വീക്നെസ് ആണ് അതിലും സണ്ണി പാസായി. എനിക്ക് എന്തും ഷെയർ ചെയ്യാൻ പറ്റുന്ന ആളാണ് അദ്ദേഹം. എന്റെ ചെക്ക് ലിസ്റ്റില്‍ എല്ലാത്തിലും സണ്ണി പാസ് ആയി. 99 ശതമാനവും സണ്ണി എനിക്ക് പെർഫെക്ട് ആണ്. ഫോഴ്സ് ചെയ്ത് എന്നെ കൊണ്ട് ഭക്ഷണം കഴിപ്പിക്കും എന്നത് കൊണ്ട് മാത്രമാണ് 100 ശതമാനം എന്ന് പറയാത്തത്', അഭിനയ പറയുന്നു.

അഭിനയയുടെയും സണ്ണിയുടെയും 15 വർഷത്തെ സൗഹൃദമാണ് വിവാഹത്തിലേക്ക് എത്തിയത്. നാടോടികൾ എന്ന തമിഴ് സിനിമയിലൂടെയാണ് അഭിനയ ബിഗ് സ്‌ക്രീനിലെത്തുന്നത്. 2009ൽ പുറത്തിറങ്ങിയ സിനിമയിൽ പവിത്ര എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. തുടർന്ന് ഏഴാം അറിവ്, വീരം, തനി ഒരുവൻ, സീതാരാമം തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. ലാൽ നായകനായ ഐസക് ന്യൂട്ടൺ സൺ ഓഫ് ഫിലിപ്പോസ് എന്ന സിനിമയിലൂടെയാണ് അഭിനയ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. ജോജു ജോർജ് ചിത്രം ‘പണി’യിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. സിനിമയിൽ ഗൗരി എന്ന കഥാപാത്രമായുള്ള പ്രകടനത്തിന് മികച്ച പ്രതികരണമായിരുന്നു അഭിനയക്ക് ലഭിച്ചത്.
Content Highlights: Actress Abhinaya about her partner Sunny