വിഴിഞ്ഞത്ത് യുവതി കിണറ്റിൽ ചാടി മരിച്ചു; രക്ഷിക്കാൻ ഒപ്പം ചാടിയ സഹോദരൻ ഗുരുതരാവസ്ഥയിൽ

വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം

വിഴിഞ്ഞത്ത് യുവതി കിണറ്റിൽ ചാടി മരിച്ചു; രക്ഷിക്കാൻ ഒപ്പം ചാടിയ സഹോദരൻ ഗുരുതരാവസ്ഥയിൽ
dot image

തിരുവനന്തപുരം: വിഴിഞ്ഞം കരിച്ചയിൽ യുവതി കിണറ്റിൽ ചാടി ജീവനൊടുക്കി. അർച്ചന ചന്ദ്ര (27) എന്ന യുവതിയാണ് മരിച്ചത്. രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ സഹോദരൻ ഭുവനചന്ദ്ര(21)നും കിണറ്റിൽ വീണിരുന്നു. ഇയാളെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം. കുടുംബ വഴക്കാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് പ്രാഥമിക വിവരം. വിഴിഞ്ഞത്തു നിന്നും പൂവാറിൽ നിന്നും ഫയർഫോഴ്‌സ് സംഘം എത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. അർച്ചനയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വിവാഹിതയായ അർച്ചനയ്ക്ക് രണ്ട് മക്കളുണ്ട്.


(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: woman died after jumping into a well in Vizhinjam

dot image
To advertise here,contact us
dot image