

തിരുവനന്തപുരം: വര്‍ക്കലയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ലേഡീസ് കമ്പാര്‍ട്‌മെന്റില്‍ അതിക്രമം. കമ്പാര്‍ട്‌മെന്റില്‍ കയറിക്കൂടിയ യുവാവ് യുവതിയെ തള്ളിയിട്ടു. വര്‍ക്കലയില്‍ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് നീങ്ങിക്കൊണ്ടിരുന്ന കേരള എക്‌സ്പ്രസിലെ ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് യുവതിയെ തള്ളിയിട്ടത്.
വര്‍ക്കല അയന്തി ഭാഗത്ത് വെച്ചാണ് സംഭവം. ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ട്രെയിനില്‍ നിന്ന് വീണ യുവതിയുടെ ബോധം നഷ്ടപ്പെട്ടിരുന്നു. അതീവ നിലയിലുള്ള യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റും. നിലവിൽ വർക്കല മിഷൻ ഹോസ്പിറ്റലിൽ നിന്നും തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്.
വെന്റിലേറ്ററിന്റെ സഹായത്തോടുകൂടിയാണ് ജീവൻ നിലനിർത്തുന്നത്. ആലുവയിൽ നിന്നാണ് യുവതി ടിക്കറ്റ് എടുത്തിരിക്കുന്നത്. ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ. മദ്യലഹരിയിലായിരുന്ന പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പനച്ചിമൂട് സ്വദേശി സുരേഷ് കുമാറാണ് കസ്റ്റഡിയിലായത്.
Content Highlights: Man ran into the ladies compartment of a moving train in Varkala and pushed the young woman.