ലോലന്റെ സ്രഷ്ടാവ് കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു

അക്കാലത്താണ് കോളേജുകളിലെ പ്രണയ നായകന്മാര്‍ക്ക് ലോലന്‍ എന്ന വിളിപ്പേരും വീണത്

ലോലന്റെ സ്രഷ്ടാവ് കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു
dot image

കോട്ടയം: ലോലന്‍ എന്ന ജനപ്രിയ കാര്‍ട്ടൂണ്‍ കഥാപാത്രത്തിന് ജന്മം നല്‍കിയ കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ (ടി പി ഫിലിപ്പ്) അന്തരിച്ചു. 77 വയസായിരുന്നു. ഒരുകാലത്ത് കേരളത്തിലെ ക്യാംപസുകളില്‍ ചിരിപ്പൂരമൊരുക്കിയിരുന്നു. ലോലന്റെ ബെല്‍ബോട്ടം പാന്റും വ്യത്യസ്തമായ ഹെയര്‍ സ്റ്റൈലും അന്ന് കോളേജ് കുമാരന്മാര്‍ അനുകരിച്ചിരുന്നു. അക്കാലത്താണ് കോളേജുകളിലെ പ്രണയ നായകന്മാര്‍ക്ക് ലോലന്‍ എന്ന വിളിപ്പേരും വീണത്.

ലോലന്‍ എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തെ കൊച്ചിയിലെ നെവര്‍ എന്‍ഡിംഗ് സര്‍ക്കിള്‍ എന്ന അനിമേഷന്‍ സ്ഥാപനം അനിമേറ്റ് ചെയ്തുകൊണ്ടിരിക്കെയാണ് അതിന്റെ സ്രഷ്ടാവായ ചെല്ലന്റെ മരണം. 1948-ല്‍ പൗലോസിന്റെയും മാര്‍ത്തയുടെയും മകനായി ജനിച്ച ചെല്ലന്‍ 2002-ല്‍ കെഎസ്ആര്‍ടിസിയില്‍ നിന്ന് പെയിന്ററായാണ് വിരമിച്ചത്.

കോട്ടയത്ത് വിശ്രമജീവിതത്തിലായിരുന്നു. മറിയാമ്മ ഫിലിപ്പാണ് ഭാര്യ. മകന്‍ സുരേഷ്. സംസ്‌കാരച്ചടങ്ങുകള്‍ തിങ്കളാഴ്ച്ച വൈകീട്ട് മൂന്നുമണിയോടെ നടക്കും. കാര്‍ട്ടൂണ്‍ രംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് ചെല്ലന് കേരളാ കാര്‍ട്ടൂണ്‍ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചിരുന്നു.

Content Highlights: Cartoonist Chellan, creator of Lolan, passes away

dot image
To advertise here,contact us
dot image