ഓസീസ് മണ്ണിൽ കളിച്ചത് മതി; കുൽദീപിനെ ഇന്ത്യയിലേക്ക് തിരിച്ചുവിളിച്ച് BCCI, കാരണമിത്!

ആദ്യ രണ്ട് ടി20 മത്സരങ്ങളില്‍ താരം കളിക്കുകയും ചെയ്തു

ഓസീസ് മണ്ണിൽ കളിച്ചത് മതി; കുൽദീപിനെ ഇന്ത്യയിലേക്ക് തിരിച്ചുവിളിച്ച് BCCI, കാരണമിത്!
dot image

സ്‌പെഷലിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ഇന്ത്യയുടെ ടി20 ടീമില്‍ നിന്ന് തിരിച്ചു വിളിച്ച് ബി സി സി ഐ. നിലവില്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ ടി20 ടീമില്‍ അംഗമാണ് കുല്‍ദീപ്. ആദ്യ രണ്ട് ടി20 മത്സരങ്ങളില്‍ താരം കളിക്കുകയും ചെയ്തു. മൂന്നാം മത്സരത്തില്‍ താരത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല.

ഇതിന് പിന്നാലെയാണ് കുല്‍ദീപിനെ ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ ആവശ്യപ്പെട്ടത്. ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ നടക്കുന്ന ചതുര്‍ദിന മത്സരത്തില്‍ ഇന്ത്യ എ ടീമിന്റെ ഭാഗമാകാന്‍ വേണ്ടിയാണ് കുല്‍ദീപിനോട് മടങ്ങിവരാന്‍ പറഞ്ഞത്.

നവംബര്‍ 6നാണ് രണ്ടാം ചതുര്‍ദിന മത്സരം. ഇന്ത്യ എയ്ക്ക് വേണ്ടി കളിച്ച് വരുന്ന ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറെടക്കാന്‍ ബിസിസിഐ കുല്‍ദീപിനോട് ആവശ്യപ്പെടുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ട് ടെസ്റ്റുകളാണ് ഇന്ത്യ കളിക്കുക. നവംബര്‍ 14ന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനിലാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് നവംബര്‍ 22 ഗുവാഹത്തിയില്‍ നടക്കും.

Content Highlights:BCCI recalls Kuldeep to India after playing on Australian soil, here's why!

dot image
To advertise here,contact us
dot image