

ഇടുക്കി: പീരുമേട് തട്ടത്തികാനത്ത് വിനോദസഞ്ചാരി കയത്തില്‍ മുങ്ങി മരിച്ചു. ഹരിപ്പാട് സ്വദേശി മഹേഷ് ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം പീരുമേട്ടില്‍ വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു മഹേഷ്. ഫയര്‍ഫോഴ്‌സ് എത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
Content Highlights: Tourist drowns to death in Thattathikanam, Peerumedu