


 
            കൊച്ചി: എറണാകുളം പുത്തന്‍വേലിക്കരയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു. അസം സ്വദേശി പരിമള്‍ സാഹുവിന്റെ വധശിക്ഷയാണ് കോടതി റദ്ദാക്കിയത്. 2018 മാര്‍ച്ച് പത്തൊമ്പതിനായിരുന്നു പുത്തന്‍വേലിക്കര സ്വദേശിനി മോളി പടയാട്ടലിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്.
മോളിയുടെ വീട്ടിന്റെ ഓട്ട് ഹൗസില്‍ താമസിച്ചയാളായിരുന്നു പ്രതിയായ പരിമള്‍ സാഹു. ഇയാള്‍ മദ്യലഹരിയില്‍ വീട്ടലെത്തി മോളിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും അതിക്രമം എതിര്‍ത്തപ്പോള്‍ മോളിയെ കൊലപ്പെടുത്തിയെന്നുമാണ് പോസിഷന്‍ വാദം. കേസില്‍ വാദം കേട്ട വടക്കന്‍ പറവൂര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി 2021 മാര്‍ച്ച് എട്ടിന് പരിമള്‍ സാഹുവിനെ വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. ഈ വിധിക്കെതിരെ പരിമള്‍ സാഹു നല്‍കിയ അപ്പീലിലാണ് ഇപ്പോള്‍ ഹൈകോടതി വിധി വന്നിരിക്കുന്നത്.
Content Highlights: Accused acquitted by High Court in Ernakulam Puthanvelikara murder case
 
                        
                        