ഹെൽമെറ്റ് ധരിച്ച് മമ്മൂട്ടി, ആരാണ് ബെസ്റ്റ് റൈഡർ എന്ന് ചോദ്യം; കേരളാ പൊലീസ് ഒരു സിഗ്നൽ നൽകിയെന്ന് ആരാധകർ

ഇപ്പോഴിതാ മമ്മൂട്ടി ആരാധകർ ഈ പോസ്റ്റിൽ മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടിക്ക് തന്നെയെന്ന് ഉറപ്പ് വരുത്തുകയാണ്.

ഹെൽമെറ്റ് ധരിച്ച് മമ്മൂട്ടി, ആരാണ് ബെസ്റ്റ് റൈഡർ എന്ന് ചോദ്യം; കേരളാ പൊലീസ് ഒരു സിഗ്നൽ നൽകിയെന്ന് ആരാധകർ
dot image

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കാനിരിക്കെ വെറൈറ്റി ബോധവത്കരണവുമായി കേരളാ പൊലീസ്. മികച്ച നടനുള്ള നോമിനേഷനിൽ എത്തിയ നടന്മാരുടെ ചിത്രങ്ങൾ ഉപയോഗിച്ച് ആണ് ഈ പ്രചാരണം നടത്തിയത്. ബെസ്റ്റ് റൈഡർ ആരായിരിക്കും എന്നാണ് ചോദ്യം താഴെ മമ്മൂട്ടി, മോഹൻലാൽ, ആസിഫ് അലി എന്നിവരുടെ ബൈക്ക് ഓടിക്കുന്ന ചിത്രം. അതിൽ ഹെൽമെറ്റ് ധരിച്ചത് മമ്മൂട്ടി മാത്രമായിരുന്നു. ഇപ്പോഴിതാ മമ്മൂട്ടി ആരാധകർ ഈ പോസ്റ്റിൽ മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടിക്ക് തന്നെയെന്ന് ഉറപ്പ് വരുത്തുകയാണ്.

കേരള പൊലീസ് ഒരു ചെറിയ സിഗ്നൽ തന്നത് ആണെന്നും ബെസ്റ്റ് റൈഡർ ഈ ചിത്രങ്ങളിൽ മമ്മൂട്ടി തന്നെയാണെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. 'തുടരും' സിനിമയില്‍ മോഹന്‍ലാലും 'സര്‍ക്കീട്ടി'ല്‍ ആസിഫ് ആലിയും 'ഒരു കുട്ടനാടന്‍ വ്‌ളോഗി'ല്‍ മമ്മൂട്ടിയും ഇരുചക്രവാഹനം ഓടിക്കുന്ന ചിത്രങ്ങളാണ് കേരളാ പൊലീസിന്റെ പോസ്റ്റിലുള്ളത്. ഹെല്‍മറ്റ് ധരിച്ച് ഇരുചക്രവാഹനം ഓടിക്കുന്ന മമ്മൂട്ടിയാണ് ബെസ്റ്റ് റൈഡര്‍ എന്ന് പോസ്റ്റിന് താഴെ കമന്റുകള്‍ നിറയുകയാണ്.

വരുന്ന തിങ്കളാഴ്ച പ്രഖ്യാപിക്കാനിരിക്കുന്ന ചലച്ചിത്ര അവാര്‍ഡിന്റെ സൂചനയാണോ കേരളാ പൊലീസിന്റെ പോസ്റ്റ് എന്ന ചോദ്യവുമായി ആരാധകരുമെത്തി. 'അവാര്‍ഡ് ഇക്കയ്ക്കാണെന്ന് ആണോ നിങ്ങൾ പറയുന്നത്','നാളത്തേക്ക് ഒരു വലിയ സിഗ്നല്‍ തന്നിട്ടുണ്ട്' എന്നിങ്ങനെ നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.

അതേസമയം, നവംബർ ഒന്നിന് പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം നവംബർ മൂന്നിലേക്ക് മാറ്റി. പുരസ്കാരത്തിലെ മികച്ച നടന്മാർക്കുള്ള അവസാന റൗണ്ടിൽ മമ്മൂട്ടിയും ആസിഫ് അലിയും ആണെന്നാണ് വിവരം. ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയായുള്ള പ്രകടനത്തിന് മമ്മൂട്ടി ഒരിക്കല്‍കൂടി സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കുമോയെന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്. കിഷ്‌കിന്ധാകാണ്ഡം, ലെവല്‍ ക്രോസ്സ് എന്നീ ചിത്രങ്ങളിലെ പ്രകടനവുമായി ആസിഫ് അലി മികച്ച നടനുള്ള മത്സരത്തിനുണ്ട്.

Content Highlights: Kerala Police shares a post regarding kerala state film awards

dot image
To advertise here,contact us
dot image