

40 വയസ്സ് കഴിയുമ്പോള്‍ എല്ലാവരുടേയും ശരീരത്തില്‍ മാറ്റങ്ങളുണ്ടാകും. ചിലരില്‍ അത് പ്രകടമായി അറിയാന്‍ സാധിക്കും. മറ്റ് ചിലരില്‍ മാറ്റങ്ങള്‍ ദൃശ്യമല്ലായിരിക്കും. പ്രശസ്ത ഹൃദ്‌രോഗ വിദഗ്ധനായ ജെറമി ലണ്ടന്‍ ഹൃദയാഘാതം, ശരീരത്തിന്റെ മൊത്തത്തിലുളള ക്ഷേമം ജീവിത നിലവാരം എന്നിവ സംരക്ഷിക്കുന്നതിനായി ഒഴിവാക്കേണ്ട ചില ശീലങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയാണ്.
പലരും മദ്യം ഒരു ശീലമായോ സ്വയം റിലാക്‌സ് ചെയ്യാനുള്ള ഉപാധിയായോ ഉപയോഗിക്കാറുണ്ട്. എന്നാല്‍ മദ്യപാനം കാലക്രമേണ ശരീരത്തിലെ ഓരോ കോശത്തിനേയും ബാധിക്കും. അമിതമായ മദ്യപാനം കരളിനെ മോശമാക്കുകയും രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കുകയും
ഹൃദ്രോഗത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും. മദ്യം ഒഴിവാക്കുകയോ കുടിക്കുന്നതിന്റെ അളവ് പരിമിതപ്പെടുത്തുകയോ ചെയ്യണമെന്ന് ഡോ. ജെറമി പറയുന്നു.

പുകവലി ഏറ്റവും അപകടകരമായ ഒരു ജീവിതശൈലിയാണ്. ഈ ശീലം ദോഷമാണെന്നും അപകടകരമാണെന്നും അറിയാമെങ്കിലും പലരും ആ ശീലം മാറ്റാന്‍ തയ്യാറല്ല. പുകവലി ശ്വാസകോശ അര്‍ബുദം, ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. പുക വലിക്കുന്നത് വല്ലപ്പോഴുമായാല്‍പ്പോലും അത് ശരീരത്തിലെ രക്തക്കുഴലുകളെ തകരാറിലാക്കുകയും ശ്വാസകോശത്തിന്റെ ശേഷി കുറയ്ക്കുകയും ചെയ്യും. പുകവലി ഉപേക്ഷിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് വൈദ്യസഹായമോ കൗണ്‍സിലിങ്ങോ തേടാവുന്നതാണ്.
ജോലി, വ്യക്തിപരമായ ആവശ്യങ്ങള്‍ എന്നിവയ്ക്കായി ഉറക്കം മാറ്റിവയ്ക്കുന്നവരാണ് പലരും. എന്നാല്‍ ശരീരത്തിന്റെ ഉന്മേഷത്തിനും മാനസിക ആരോഗ്യത്തിനും ഉറക്കം അത്യന്താപേക്ഷിതമാണ്. ഉറക്കക്കുറവ് നിരവധി രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രത്യേകിച്ച് ഹൃദയവുമായി. ശരീരകോശങ്ങളുടെ ആരോഗ്യത്തിനും ഹോര്‍മോണുകളെ നിയന്ത്രിക്കാനും ദിവസം മുഴുവന്‍ ഊര്‍ജ്ജം നിലനിര്‍ത്താനും 8-9 മണിക്കൂര്‍ ഉറങ്ങേണ്ടതാണ്. അതിനായി ഉറക്കത്തിന് മുന്‍പ് സ്‌ക്രീന്‍ ടൈം ഒഴിവാക്കുകയും കൃത്യമായ ഉറക്ക പാറ്റേണ്‍ ഉണ്ടാക്കിയെടുക്കുകയും ചെയ്യേണ്ടതാണ്.

ജീവിതത്തോടുള്ള പോസിറ്റീവ് മനോഭാവം നിലനിര്‍ത്തുന്നത് മാനസിക ആരോഗ്യത്തെ വളരെയധികം സ്വാധീനിക്കുന്നു. നെഗറ്റീവ് ചിന്തകളുള്ള ആളുകള്‍ നിങ്ങളേയും നിഷേധാത്മക ചിന്തകളിലേക്ക് നയിക്കും. ഇത്തരം ചിന്തകള്‍ മനസില്‍ വന്നുകൂടുമ്പോള്‍ അത് ഹൃദയത്തെ ദോഷകരമായി ബാധിക്കുകയും രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കുകയും ചെയ്യും. നിങ്ങള്‍ സ്‌നേഹിക്കുന്ന ആളുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. സുഹൃത്തുക്കള്‍, കുടുംബം, പ്രിയപ്പെട്ടവര്‍ എന്നിവരോടൊപ്പം സമയം ചെലവഴിക്കുന്നത് നിങ്ങള്‍ സ്‌നേഹിക്കപ്പെടാനും സജീവമായിരിക്കാനും പ്രേരിപ്പിക്കുന്നു. 40 വയസിന് ശേഷം നമ്മള്‍ എടുക്കുന്ന തിരഞ്ഞെടുപ്പുകള്‍ നമ്മുടെ ഹൃദയാരോഗ്യത്തെ മാത്രമല്ല ഊര്‍ജ്ജം, മാനസിക വ്യക്തത, വൈകാരിക അസന്തുലിതാവസ്ഥ എന്നിവയെ ബാധിക്കുന്നു. അതുകൊണ്ട് പോസിറ്റീവ് മനോഭാവത്തോടെ എല്ലാത്തിനേയും സമീപിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
There are some habits to avoid after the age of 40 to protect your heart health, overall well-being, and quality of life.