ഗൾഫ് മേഖലയിൽ ഏറ്റവും കൂടുതൽ പുകവലിക്കാർ ഉള്ള രാജ്യം കുവൈറ്റ്; മറ്റ് രാജ്യങ്ങളിലെ കണക്കുകൾ ഇങ്ങനെ

യുഎഇയിൽ 35 ശതമാനമാണ് പുകവലിക്കാരുടെ എണ്ണം

ഗൾഫ് മേഖലയിൽ ഏറ്റവും കൂടുതൽ പുകവലിക്കാർ ഉള്ള രാജ്യം കുവൈറ്റ്; മറ്റ് രാജ്യങ്ങളിലെ കണക്കുകൾ ഇങ്ങനെ
dot image

ഗൾഫ് മേഖലയിൽ ഏറ്റവും കൂടുതൽ പുകവലിക്കാർ ഉള്ള രാജ്യം കുവൈറ്റ് എന്ന് പുതിയ കണക്കുകൾ. 41 ശതമാനമാണ് രാജ്യത്തെ പുകവലിക്കാരുടെ എണ്ണം. പുതിയ ആരോഗ്യ സ്ഥിതി വിവര കണക്കുകളിലാണ് കുവൈറ്റിലെ ജനങ്ങൾക്ക് പുകവലിയോടുളള ആസക്തി വ്യക്തമാക്കുന്നത്.

രാജ്യത്തെ 41 ശതമാനം പുരുഷന്മാരും പുകവലിക്കാരാണ്. ജിസിസി രാജ്യങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കും ഇത് തന്നെയാണ്. മറ്റ് രാജ്യങ്ങളിലെ പുകവലിയുടെ തോതും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത് പ്രകാരം യുഎഇയിൽ 35 ശതമാനമാണ് പുകവലിക്കാരുടെ എണ്ണം. ബഹ്റൈനിൽ ഇത് 33 ശതമാനമാണ്. യുഎഇയുമായി താരമത്യം ചെയ്യുമ്പോൾ ആറ് ശതമാനത്തിലധികമാണ് കുവൈറ്റിൽ പുക വലിക്കുന്നവരുടെ എണ്ണം. കുവൈത്ത് സിറ്റിയിൽ നടന്ന ദേശീയ ബോധവൽക്കരണ ശിൽപശാലയിലാണ് പുതിയ വിവരങ്ങൾ പുറത്തുവിട്ടത്.

കുവൈത്ത് പെട്രോളിയം കോർപ്പറേഷന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും പിന്തുണയോടെ നാഷണൽ കാൻസർ ബോധവത്കരണ കാമ്പയിന്റെ 'പിങ്ക് ലൈഫ്‌ലൈൻ' പദ്ധതിയുടെ ഭാഗമായായിരുന്നു ശിൽപ്പശാല.


കുവൈത്ത് കാൻസർ കൺട്രോൾ സെന്ററിലെ എപ്പിഡെമിയോളജി ആൻഡ് കാൻസർ രജിസ്ട്രി യൂണിറ്റ് മേധാവിയാണ് രാജ്യത്തെ പുകവലിക്കാരുടെ എണ്ണം സദസുമായി പങ്കുവച്ചത്. 'പുകവലിയും സ്തനാർബുദവും തമ്മിലുള്ള ബന്ധം' എന്ന വിഷയത്തിൽ നടന്ന പരിപാടിയിൽ പുകവലിയുട ദോഷ വശങ്ങളെക്കുറിച്ച് വിശദമായ ചർച്ച നടന്നു. പുകയില ഉപയോഗം മൂലം വർധിച്ചുവരുന്ന ആരോഗ്യ പ്രശ്നങ്ങളിലേക്ക് വെളിച്ചം വീശുന്നത് കൂടിയായിരുന്നു ശിൽപ്പശാല.

Content Highlights: Kuwait has the highest number of smokers in the Gulf region, new figures show

dot image
To advertise here,contact us
dot image