


 
            കോട്ടയം: വൈക്കം തോട്ടുവക്കത്തിന് സമീപം കാര്‍ തോട്ടിലേക്ക് മറിഞ്ഞ് മരിച്ചത് ഒറ്റപ്പാലം കണിയാംപുറം സ്വദേശി ഡോ. അമല്‍. രാത്രി ഡ്രൈവിങ്ങിനിടെ ഉറങ്ങി പോയതായിരിക്കാം അപകട കാരണമൊണ് പ്രാഥമിക നിഗമനം. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന അമല്‍ സുഹൃത്തിനെ കാണാനായി എറണാകുളത്തേക്ക് പോവുകയായിരുന്നു. കാറില്‍ മറ്റാരും ഉണ്ടായിരുില്ല.
റോഡിനരികിലുള്ള മരക്കുറ്റികളടക്കം ഇടിച്ച് തെറിപ്പിച്ചാണ് കാര്‍ കനാലിലേക്ക് വീണത്. കനാലിന്റെ ഒരു ഭാഗത്ത് വീടുകളുണ്ടെങ്കിലും അല്‍പം മാറി ആയതിനാല്‍ അപകട വിവരം ആരും അറിഞ്ഞിരിന്നില്ല. പുലര്‍ച്ചെ നടക്കാന്‍ പോകുന്നവരാണ് കാര്‍ കനാലില്‍ കിടക്കുന്നത് ആദ്യം കാണുന്നത്. ഉടന്‍ തന്നെ പൊലീസില്‍ അറിയിക്കുകയായിരുന്നു.
പിന്നീട് വൈക്കത്ത് നിന്ന് ഫയര്‍ ഫോഴ്‌സ് എത്തി അമലിനെ കാറില്‍ നിന്ന് പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. കരിയാറും വേമ്പനാട്ടുകായലും ബന്ധിപ്പിക്കുന്ന കനാലിന്റെ ആഴം വര്‍ധിപ്പിച്ചത് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു. ഇതിലേക്കാണ് അപകടം നടന്ന കാര്‍ വീണത്. അമലിന്റെ മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Content Highlight; Tragic accident in Vaikom: Doctor found dead after car plunges into canal
 
                        
                        