മെല്‍ബണില്‍ പിടിമുറുക്കി ഓസ്‌ട്രേലിയ; ഇന്ത്യ 125ന് ഓള്‍ഔട്ട്, ഹേസല്‍വുഡിന് മൂന്ന് വിക്കറ്റ്

ഇന്ത്യയ്ക്ക് വേണ്ടി അഭിഷേക് ശര്‍മ അര്‍ധ സെഞ്ച്വറി നേടി

മെല്‍ബണില്‍ പിടിമുറുക്കി ഓസ്‌ട്രേലിയ; ഇന്ത്യ 125ന് ഓള്‍ഔട്ട്, ഹേസല്‍വുഡിന് മൂന്ന് വിക്കറ്റ്
dot image

ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടി20യില്‍ ഇന്ത്യ 125 റണ്‍സിന് ഓള്‍ഔട്ട്. മെല്‍ബണില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ ഓസ്‌ട്രേലിയയെ വരിഞ്ഞുമുറുക്കുകയായിരുന്നു. മൂന്ന് വിക്കറ്റ് നേടിയ ജോഷ് ഹേസല്‍വുഡാണ് ഇന്ത്യയെ തകര്‍ത്തത്. ഇന്ത്യയ്ക്ക് വേണ്ടി അഭിഷേക് ശര്‍മ അര്‍ധ സെഞ്ച്വറി നേടി.

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20യിൽ കൂട്ടത്തകർച്ചയോടെയാണ് ഇന്ത്യ തുടങ്ങിയത്. 49 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകൾ നഷ്ടമായി. ഓപ്പണർ ശുഭ്മാൻ ഗിൽ (5), സഞ്ജു സാംസൺ (2), ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (1), തിലക് വര്‍മ (0), അക്സര്‍ പട്ടേല്‍ (7) എന്നിവരാണ് പുറത്തായത്. ഹേസല്‍വുഡിനാണ് മൂന്ന് വിക്കറ്റുകള്‍.

അഭിഷേക് ശർമയുടെ അർധ സെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് കരുത്തായത്. താരം 37 പന്തില്‍ രണ്ട് സിക്‌സും എട്ട് ബൗണ്ടറിയും സഹിതം 68 റണ്‍സെടുത്താണ് അഭിഷേക് പുറത്തായത്. 33 പന്തില്‍ 25 റണ്‍സെടുത്ത ഹര്‍ഷിത്താണ് പിന്നീട് രണ്ടക്കം കടന്ന ഇന്ത്യന്‍ താരം. ശിവം ദുബെ (4), കുല്‍ദീപ് യാദവ് (0), ജസ്പ്രീത് ബുംറ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഓസീസിന് വേണ്ടി നഥാന്‍ എല്ലിസ്, സേവിയര്‍ ബാര്‍ട്ട്‌ലെറ്റ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

content highlights: IND vs AUS, 2nd T20: India 125 all out vs Australia in Melbourne

dot image
To advertise here,contact us
dot image