

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ കർണാടകയിലെ ഭൂമി കുംഭകോണത്തിൽ നിർണായക വിവരം പുറത്ത്. ബിപിഎല്ലിന് വേണ്ടി ടെലിവിഷൻ നിർമാണ യൂണിറ്റ് തുടങ്ങാൻ കർണാടക സർക്കാർ പാട്ടത്തിന് നൽകിയ ഭൂമി തിരിച്ച് പിടിക്കാൻ കർണാടക ഇന്റസ്ട്രിയൽ ഏരിയ ഡെവലപ്‌മെന്റേ ബോർഡ് പുറത്തിറക്കിയ ഉത്തരവിന്റെ പകർപ്പ് റിപ്പോർട്ടർ ടിവി പുറത്തുവിട്ടു.
ബിപിഎൽ കമ്പനി പാട്ടക്കരാർ ലംഘിച്ചുവെന്നും അനുവദിച്ച ഭൂമിയിൽ അഞ്ച് ശതമാനം മാത്രമാണ് ഉപയോഗിച്ചതെന്നും കാണിച്ച് ഭൂമി തിരിച്ചുപിടിക്കാൻ 2005 നവംബർ 30നാണ് ഉത്തരവ് പുറത്തിറക്കിയത്. എന്നാൽ രാജീവ് ചന്ദ്രശേഖർ തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അട്ടിമറിച്ചത്.
149 ഏക്കർ ഭൂമി തിരിച്ചുപിടിക്കാനാണ് ഉത്തരവുണ്ടായിരുന്നത്. വ്യവസായം തുടങ്ങാമെന്ന് പറഞ്ഞെങ്കിലും ചെയ്തില്ല. കൊടുത്ത ഭൂമിയിൽ വെറും അഞ്ച് ശതമാനം മാത്രമാണ് ഉപയോഗിച്ചത്. ഇത് പാട്ടക്കരാറിന്റെ ലംഘനമാണ്. അത് കൊണ്ട് ഭൂമി തിരിച്ചുപിടിക്കുന്നുവെന്നാണ് ഉത്തരവിൽ പറയുന്നത്. ഈ ഭൂമിയാണ് പിന്നീട് രാജീവ് ചന്ദ്രശഖർ മറിച്ചു വിറ്റത്.
Content Highlights: Karnataka Industrial Area Development Board issued order to reclaim land at karnataka land scam; deatails