കാർഷിക വകുപ്പിനെതിരെ സമരവുമായി എസ്എഫ്‌ഐ; സംഘർഷം, AISF നും AIYFനും പരിഹാസം

കെഎസ്‌യുവിനെയും എഐഎസ്എഫിനെയും കാണുമ്പോഴുള്ള പൊലീസ് ആവേശം എസ്എഫ്‌ഐയോട് വേണ്ടെന്ന് പി എസ് സഞ്ജീവ്

കാർഷിക വകുപ്പിനെതിരെ സമരവുമായി എസ്എഫ്‌ഐ; സംഘർഷം, AISF നും AIYFനും പരിഹാസം
dot image

തൃശൂർ: സിപിഐ വകുപ്പിനെതിരെ സമരവുമായി എസ്എഫ്‌ഐ. തൃശൂർ കാർഷിക സർവകലാശാല ഫീസ് വർധനവിനെതിരെയാണ് എസ്എഫ്‌ഐ മണ്ണൂത്തി സർവകലാശാല ആസ്ഥാനത്തേക്ക് പ്രതിഷേധവുമായി എത്തിയത്. സർവകലാശാല ആസ്ഥാനം പ്രതിഷേധക്കാർ വളഞ്ഞു. പൊലീസ് പ്രതിഷേധക്കാർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിട്ടു. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് എന്നിവർ പങ്കെടുത്ത മാർച്ച് അക്രമാസക്തമായി.


എഐഎസ്എഫിനെയും എഐവൈഎഫിനെയും എസ്എഫ്ഐ പരിഹസിച്ചു. കാർഷിക സർവകലാശാലയിലേക്കുള്ള അവസാന മാർച്ചല്ല ഇതെന്നാണ് പി എസ് സഞ്ജീവ് പറഞ്ഞത്. ഞങ്ങളെ എവിടെയൊക്കെ കുഴിച്ചു മൂടാമെന്ന് കരുതുന്നവരോട്, ഞങ്ങൾ വിദ്യാർത്ഥികൾക്ക് ഒപ്പമാണ്. എസ്എഫ്‌ഐയുടെ സമരം പ്രഹസനമല്ല. കെഎസ് യുവിനെയും എഐഎസ്എഫിനെയും കാണുമ്പോഴുള്ള പൊലീസ് ആവേശം എസ്എഫ്‌ഐയോട് വേണ്ട. സംസ്ഥാന സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന കാർഷിക സർവകലാശാലയിൽ ഫീസ് വർധിപ്പിച്ചത് നീതീകരിക്കാത്തതാണെന്നും പി എസ് സഞ്ജീവ് പറഞ്ഞു. പ്രവർത്തകരെ നീക്കാനുള്ള ശ്രമം പൊലീസ് തുടരുകയാണ്.

Content Highlights: SFI protests against agricultural university fees increase

dot image
To advertise here,contact us
dot image