

ഇടുക്കി: അടിമാലി ദേശീയ പാതയ്ക്ക് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ട് പേർ കുടുങ്ങിയ സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി റോഷി അഗസ്റ്റിന്‍. സംഭവം അറിഞ്ഞയുടന്‍ താന്‍ അടിമാലിയിലേക്ക് പുറപ്പെട്ടെന്നും അവിടെ രക്ഷാപ്രവര്‍ത്തനം നല്ല രീതിയില്‍ തുടരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. എന്‍ഡിആര്‍എഫ് സംഘവും എഡിഎമ്മും അപകട സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും ഫയര്‍ഫോഴ്‌സും പൊലീസും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും മന്ത്രി പറഞ്ഞു. ജാഗ്രതാ നിര്‍ദേശങ്ങളും മുന്നറിയിപ്പുകളും ലംഘിക്കാന്‍ പാടില്ലെന്നും അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനുളള എല്ലാ നടപടികളും തുടരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അടിമാലി ലക്ഷംവീട് ഉന്നതിയിലാണ് മണ്ണിടിച്ചിലുണ്ടായത്. എട്ടോളം വീടുകൾക്ക് മുകളിൽ മണ്ണിടിഞ്ഞ് വീണതായാണ് വിവരം. ഒരു കുടുംബത്തിലെ രണ്ട് പേരാണ് മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നത്. ഇവർ വീടിന്റെ ഹാളിലാണ് കുടുങ്ങിയത്. ലക്ഷംവീട് നിവാസികളായ ബിജുവും ഭാര്യ സന്ധ്യയുമാണ് കുടുങ്ങിക്കിടക്കുന്നത്. പൊതുപ്രവർത്തകർ സന്ധ്യയുമായി ഫോണിൽ സംസാരിച്ചു. ഇവരെ പുറത്തുകൊണ്ടുവരാനുള്ള രക്ഷാ പ്രവര്‍ത്തനം നടന്നുവരികയാണ്. ജെസിബി ഉള്‍പ്പെടെ ഇതിനായി സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.
Content Highlights: Adimali landslide: Minister Roshi Augustine to visit accident site