
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പാലക്കാട്, ഇടുക്കി, മലപ്പുറം, പത്തനംതിട്ട ജില്ലകള്‍ക്കാണ് കളക്ടർമാർ അവധി പ്രഖ്യാപിച്ചത്.
നാല് ജില്ലകളിലും പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമായിരിക്കും. ഇടുക്കിയില്‍ റസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമായിരിക്കില്ല. മലപ്പുറത്ത് അങ്കണവാടികൾ, മദ്രസകൾ, ട്യൂഷന്‍ സെന്ററുകള്‍ എന്നിവയ്ക്കും അവധി ബാധകമാണ്.
പത്തനംതിട്ട ജില്ലയിലെ അങ്കണവാടി മുതല്‍ പ്രൊഫഷണല്‍ കോളേജുകള്‍ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട് റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍, കോളേജുകള്‍, നവോദയ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമല്ല.
Content Highlight; Rain Holiday Declared for Schools in 4 Kerala Districts Tomorrow