പെരുമ്പാവൂരിലെ അതിഥി തൊഴിലാളിയുടെ മരണം ലഹരി ഉപയോഗിച്ചെന്ന് സംശയം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

പെരുമ്പാവൂരിലെ അതിഥി തൊഴിലാളിയുടെ മരണം ലഹരി ഉപയോഗിച്ചെന്ന് സംശയം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
dot image

കൊച്ചി: പെരുമ്പാവൂരിലെ അതിഥി തൊഴിലാളിയുടെ മരണം ലഹരി ഉപയോഗിച്ചെന്ന് സംശയം. ലഹരി ഉപയോഗിക്കുന്നതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു.

പെരുമ്പാവുരിലെ സാൻജോ ആശുപത്രിയുടെ മതിലുകൾക്ക് പിന്നിൽ വാഹനങ്ങൾ പാർക്ക് ചെയ്തതിന് ഇടയിൽ ഒളിച്ചിരുന്നത് ലഹരി ഉപയോഗിക്കുന്നതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചത്. ലഹരി ഉപയോഗത്തിന് ശേഷം ഇയാൾ കുഴഞ്ഞ് വീണ് മരിക്കുകയും ഒപ്പം ഉണ്ടായിരുന്നയാൾ രക്ഷപ്പെടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഇന്നലെ രാവിലെയാണ് വഴിയരികിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി പ്രദേശവാസികൾ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോളാണ് ഇങ്ങനെ ലഹരി ഉപയോ​ഗിക്കുന്നതെന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Content Highlight : Suspected drug use in the death of a guest worker in Perumbavoor; CCTV footage released

dot image
To advertise here,contact us
dot image