നിങ്ങൾ ദേഷ്യപ്പെടുകയാണോ? പാകിസ്താൻ മാധ്യമപ്രവർത്തകന് സൂര്യയുടെ മറുപടി

പാകിസ്താനെതിരെയുള്ള മത്സരത്തിലെല്ലാം ഹസ്തദാനം നൽകാതെയും സൗഹൃദങ്ങളില്ലാതെയും കളിച്ച ഇന്ത്യ ട്രോഫി വാങ്ങുവാനും തയ്യാറായില്ല

നിങ്ങൾ ദേഷ്യപ്പെടുകയാണോ? പാകിസ്താൻ മാധ്യമപ്രവർത്തകന് സൂര്യയുടെ മറുപടി
dot image

ഇന്ത്യ-പാകിസ്താൻ ഏഷ്യാ കപ്പ് ഫൈനലിന് ശേഷമുള്ള വാർത്തകളും മറ്റും ഏറെ ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്. പാകിസ്താനെതിരെ അഞ്ച് റൺസിനായിരുന്നു ഇന്ത്യൻ ടീമിന്റെ വിജയം. മത്സരത്തിന് ശേഷം നടന്ന സംഭവങ്ങളും ഒരുപാട് വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിയൊരുക്കിയിരുന്നു.

പാകിസ്താനെതിരെയുള്ള മത്സരത്തിലെല്ലാം ഹസ്തദാനം നൽകാതെയും സൗഹൃദങ്ങളില്ലാതെയും കളിച്ച ഇന്ത്യ ട്രോഫി വാങ്ങുവാനും തയ്യാറായില്ല. മത്സരത്തിന് ശേഷം ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിനോട് ഇതിനെ കുറിച്ച് പാകിസ്താൻ മാധ്യമപ്രവർത്തകൻ ചോദിച്ചിരുന്നു.

നിങ്ങൾ ചാമ്പ്യൻമാരാണ്, നന്നായി കളിച്ചു. എന്നാൽ പാകിസ്താനെതിരെ കൈ കൊടുക്കാത്തതും ഫോട്ടോ സെഷൻ നടത്താത്തതും പൊളിറ്റിക്കലായിട്ട് പ്രസ് കോൺഫറൻസ് നടത്തിയതൊന്നും നല്ല കാര്യമായിട്ട് തോന്നുന്നുണ്ടോ? ക്രിക്കറ്റിന്റെ ചരിത്രത്തിൽ തന്നെ രാഷ്ട്രീയവും ക്രിക്കറ്റും കൂട്ടികലർത്തിയ ആദ്യ നായകനും നിങ്ങളായിരിക്കില്ലെ? എന്നാണ് റിപ്പോർട്ടർ സൂര്യയോട് ചോദിച്ചത്.

ചോദ്യത്തോട് സൂര്യകുമാർ പ്രതികരിക്കുന്നതിന് മുമ്പ് മാധ്യമ തന്നെ ഇതിന് പ്രതികരിക്കേണ്ടതില്ലെന്ന് മാധ്യ ഉപദേഷ്ടാക്കൾ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. എന്നാൽ മാധ്യമപ്രവർത്തകൻ ദേഷ്യപ്പെടുകയാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ തമാശ പറഞ്ഞതോടെ റിപ്പോർട്ടർ ചോദ്യം ആവർത്തിച്ചു. റിപ്പോർട്ടറുടെ ചോദ്യം തനിക്ക് മനസ്സിലായില്ലെന്നും സൂര്യകുമാർ പറഞ്ഞു.

'എനിക്ക് നിങ്ങളുടെ ചോദ്യം പോലും മനസിലായില്ല,' നിങ്ങൾ ദേഷ്യപ്പെടുകയാണോ? നിങ്ങൾ ഒരേസമയം നാല് ചോദ്യങ്ങളാണ് ചോദിച്ചത്,' എന്നായിരുന്നു സൂര്യ മറുപടി പറഞ്ഞത്. ഇന്ത്യൻ നായകന്റെ ഈ രീതിയെ പാകിസ്താൻ നായകൻ സൽമാൻ അലി ആഘ രംഗത്തെത്തിയിരുന്നു. അദ്ദേഹം ക്രിക്കറ്റിനെയാണ് അപമാനിക്കുന്നതെന്നായിരുന്നു സൽമാന്റെ അഭിപ്രായം.

Content Highlights- Suryakumar Yadav's Massive Reply to Pakistan Journalist

dot image
To advertise here,contact us
dot image