എയര്‍കണ്ടീഷന്‍ ചെയ്ത മുറിയില്‍ ഉറങ്ങുന്നതിലെ അപകടം അറിയാം

എസി മുറിയില്‍ ഉറങ്ങുന്നത് ഇഷ്ടപ്പെടുന്നവരാണോ? എന്നാല്‍ ഇക്കാര്യം അറിഞ്ഞിരിക്കണം

എയര്‍കണ്ടീഷന്‍ ചെയ്ത മുറിയില്‍ ഉറങ്ങുന്നതിലെ അപകടം അറിയാം
dot image

ചൂട് സമയത്ത് എസിയിട്ട് കിടന്ന് സുഖമായുറങ്ങാന്‍ ഇഷ്ടപ്പെടാത്ത ആരെങ്കിലും ഉണ്ടോ? എന്നാല്‍ അടച്ചിട്ടതും എയര്‍കണ്ടീഷന്‍ ചെയ്തതുമായ മുറിയില്‍ ഉറങ്ങുന്നത് ആരോഗ്യത്തെ ബാധിച്ചേക്കാമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഇത് ശരീരത്തിന്റെ സന്തുലിതാവസ്ഥയേയും പ്രതിരോധ ശേഷിയേയും ബാധിക്കുമത്രേ. എസി മുറിയില്‍ കിടന്നുറങ്ങുമ്പോള്‍ ഉണ്ടാകുന്ന ചില ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് അറിയാം.

ചര്‍മ്മത്തിന്റെ വരള്‍ച്ച

എയര്‍കണ്ടീഷണറുകള്‍ വായുവില്‍നിന്ന് ഈര്‍പ്പം വലിച്ചെടുക്കുന്നു. അതുകൊണ്ടുതന്നെ നമ്മുടെ ചര്‍മ്മം, ചുണ്ടുകള്‍, തലമുടി എന്നിവയെ വരണ്ടതാക്കാനും കണ്ണുകള്‍ക്ക് ചൊറിച്ചിലും അസ്വസ്ഥതയും ഉണ്ടാകാനും സാധ്യതയുണ്ട്. ചര്‍മ്മത്തിലെ വരള്‍ച്ചകൊണ്ട് തലയോട്ടിയിലെയും ത്വക്കിലെയും മൃതകോശങ്ങള്‍ താരന്‍ പോലെ പുറത്ത് കാണപ്പെടാനുള്ള സാധ്യതയുണ്ടാക്കുന്നു. ഈര്‍പ്പം കുറഞ്ഞ അന്തരീക്ഷത്തില്‍ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നതുകൊണ്ട് ഇത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെയും ദോഷകരമായി ബാധിക്കും.

ശ്വാസതടസം

എസിയുടെ ഫില്‍റ്ററുകള്‍ പതിവായി വൃത്തിയാക്കിയില്ലെങ്കില്‍ പൊടി, പൂപ്പല്‍, ബാക്ടീരിയ എന്നിവ അതില്‍ അടിഞ്ഞുകൂടും. ഇത് ശ്വാസനാളത്തെ ബാധിക്കുകയും നേരിയ തുമ്മല്‍. ചുമ എന്നിവയ്ക്ക് കാരണമാകുകയും ആസ്ത്മയുടെ ലക്ഷണങ്ങള്‍ വഷളാക്കുകയും ചെയ്‌തേക്കാം. ശുദ്ധമായ വായുവില്‍ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം സുഗമായിരിക്കും അതുപോലെ ദീര്‍ഘനേരം എസിയുടെ ഉപയോഗം ശ്വസനവ്യവസ്ഥയെ ബാധിക്കുകയും ചെയ്യും.

രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്നു

താപനില കുറവുള്ള അടച്ചിട്ട ഒരിടത്ത് അധികസമയം ചെലവഴിക്കുന്നത് ശരീരത്തെ സ്വാഭാവികമായ രീതിയില്‍ ചൂടിനോടും തണുപ്പിനോടും പൊരുത്തപ്പെടുന്നതില്‍ നിന്ന് തടയുന്നു. കാലാവസ്ഥ മാറുമ്പോള്‍ ശരീരം അതിനോട് പൊരുത്തപ്പെടുന്നതുപോലെയല്ല ഇത്. സ്വാഭാവികമായ താപനില വ്യത്യാസങ്ങളില്‍ നിന്ന് ശരീരം മാറുമ്പോള്‍ പ്രതിരോധശേഷി കുറയുകയും അണുബാധകള്‍, ജലദോഷം, പനി എന്നിവയുണ്ടാകാനുള്ള സാധ്യത വര്‍ധിക്കുകയും ചെയ്യും.

സന്ധികളും പേശികളും വലിഞ്ഞുമുറുകുക

തണുത്ത അന്തരീക്ഷം കൈകാലുകളിലേക്കുളള രക്തയോട്ടം കുറയ്ക്കുന്നു. പ്രത്യേകിച്ച് ഉറക്കത്തിനിടയില്‍ പേശികള്‍ വിശ്രമത്തിലായിരിക്കുമ്പോള്‍. മണിക്കൂറുകളോളം എസിയില്‍ ഉറങ്ങുന്നവര്‍ക്ക് രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ പേശികളോ സന്ധികളോ വരിഞ്ഞുമുറുകുന്നതായി അനുഭവപ്പെടാം. കാലങ്ങള്‍ കഴിയുമ്പോള്‍ തോള്‍, കഴുത്ത്,പുറം തുടങ്ങിയ ഭാഗങ്ങളിലും അസ്വസ്ഥതയും പിരിമുറുക്കവും തോന്നാം.

Content Highlights :Do you know the dangers of sleeping in an air-conditioned room?

dot image
To advertise here,contact us
dot image