'ചിലർക്ക് സന്തോഷമായി കാണും', കിച്ചു ടെല്ലാസുമായി വേർപിരിഞ്ഞുവെന്ന് നടി റോഷ്ന

എല്ലാവരോടും ഒരു അപേക്ഷയുണ്ട്, ഞങ്ങളുടെ സ്വകാര്യതയെ മാനിക്കാനും വേർപിരിഞ്ഞ് സമാധാനമായി ജീവിക്കാനും അനുവദിക്കണം

'ചിലർക്ക് സന്തോഷമായി കാണും', കിച്ചു ടെല്ലാസുമായി വേർപിരിഞ്ഞുവെന്ന്  നടി റോഷ്ന
dot image

നടി റോഷ്ന ആൻ റോയിയും നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലാസും വിവാഹ മോചിതരായി. സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചു കൊണ്ട് റോഷ്ന തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 2020 നവംബറിലായിരുന്നു ഇവരുടെ വിവാഹം. അഞ്ച് വർഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷമാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചത്.

‘ഒരുമിച്ച് ചിലവഴിച്ച 5 മനോഹര വർഷങ്ങൾക്ക് ശേഷം, ഞങ്ങൾ സ്നേഹത്തോടും ബഹുമാനത്തോടും കൂടി വഴി പിരിയാൻ തീരുമാനിച്ചു. മനോഹരമായ ഓർമകൾക്ക് നന്ദി. ഞങ്ങളുടെ ജീവിതത്തിൽ പുതിയ അധ്യായങ്ങൾ ആരംഭിക്കുന്നു. സമൂഹമാധ്യമങ്ങളിൽ ആഘോഷിക്കാൻ വേണ്ടിയല്ല ഞാനിക്കാര്യം പറയുന്നത്. പക്ഷേ, ഇതു വെളിപ്പെടുത്താൻ ശരിയായ സമയം ഇതെന്നു തോന്നി. ഞങ്ങൾ രണ്ടു പേരും ജീവനോടെ ഉണ്ട്, രണ്ട് വ്യത്യസ്തമായ വഴികളിലൂടെ സമാധാനത്തോടെ ഞങ്ങൾക്ക് ജീവിതം തുടരേണ്ടതുണ്ട്. ശരിയാണ്, എന്തു പറഞ്ഞാലും രക്തബന്ധമാണല്ലോ എല്ലാത്തിലും വലുത്! അതുകൊണ്ടാണ് ഞാൻ വഴി മാറിയത്. നിങ്ങൾ ആഗ്രഹിക്കുന്ന ഇടം നൽകുകയും ചെയ്തു.

ഞാൻ സ്വതന്ത്രയാണ്. അദ്ദേഹം സ്വതന്ത്രനാണ്. എല്ലാവർക്കും ഞാൻ സമാധാനം ആശംസിക്കുന്നു. ഇക്കാര്യം പുറത്തു വന്നു പറയുക എന്നത് എളുപ്പമായിരുന്നില്ല. ചിലർക്ക് സന്തോഷമായേക്കാം. അവരുടെ ആ സന്തോഷം തുടരട്ടെ എന്ന് ഞാൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നു.

പല കാര്യങ്ങൾ കൊണ്ടും ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. ഇപ്പോഴും അങ്ങനെയാണ്. കിച്ചുവും ഞാനും ഒരു കാലത്ത് ഒരുമിച്ചായിരുന്നു. ഇപ്പോൾ വഴിപിരിഞ്ഞു. ജീവിതം ഇനിയും മുന്നോട്ടു പോകേണ്ടതുണ്ട്. ഈ യാത്രയിൽ ഒപ്പമുണ്ടായിരുന്ന എല്ലാവർക്കും നന്ദി. ഇക്കാര്യം മറച്ചു വയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എല്ലാവരോടും ഒരു അപേക്ഷയുണ്ട്, ഞങ്ങളുടെ സ്വകാര്യതയെ മാനിക്കാനും വേർപിരിഞ്ഞ് സമാധാനമായി ജീവിക്കാനും അനുവദിക്കണം,' റോഷ്ന കുറിച്ചു.

ഒമർ ലുലു സംവിധാനം ചെയ്ത അടാർ ലൗ, ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’, ‘സുൽ’, ‘ധമാക്ക’ എന്നീ സിനിമകളിലെ റോഷ്നയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘അങ്കമാലി ഡയറീസ്’, ‘തണ്ണീർ മത്തൻ ദിനങ്ങൾ’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് കിച്ചു. ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ‘അജഗജാന്തരം’ സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ് കിച്ചു.

Content Highlights: Actress Roshna and actor-screenwriter Kichu Tellas divorce

dot image
To advertise here,contact us
dot image