കൊല്ലങ്കോട് വിദ്യാര്‍ത്ഥിയെ തീപൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

സംഭവത്തില്‍ കൊല്ലങ്കോട് പൊലീസ് അന്വേഷണം ആരംഭിച്ചു

കൊല്ലങ്കോട് വിദ്യാര്‍ത്ഥിയെ തീപൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
dot image

പാലക്കാട്: കൊല്ലങ്കോട് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. പ്ലസ്ടു വിദ്യാര്‍ത്ഥിയെയാണ് വീട്ടില്‍ നിന്നും 500 മീറ്റര്‍ അകലെയുള്ള കള്ളിയംപാറ മലമുകളില്‍ തീപൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്.

ജീവനൊടുക്കിയതാകാമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തും. സംഭവത്തില്‍ കൊല്ലങ്കോട് പൊലീസ് അന്വേഷണം ആരംഭിച്ചു.

Content Highlights: Palakkad student found dead

dot image
To advertise here,contact us
dot image