യുഎഇക്ക് കരുത്തായി മലയാളി താരം; ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്ക് മുന്നില്‍ കുഞ്ഞന്‍ വിജയലക്ഷ്യം

നാല് വിക്കറ്റ് വീഴ്ത്തി കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ശിവം ദുബെയും ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങി

യുഎഇക്ക് കരുത്തായി മലയാളി താരം; ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്ക് മുന്നില്‍ കുഞ്ഞന്‍ വിജയലക്ഷ്യം
dot image

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ യുഎഇക്കെതിരായ മത്സരത്തില്‍ ഇന്ത്യയ്ക്ക് മുന്നില്‍ കുഞ്ഞന്‍ വിജയലക്ഷ്യം. ആതിഥേയരായ യുഎഇയെ 57 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടാക്കി. നാല് വിക്കറ്റ് വീഴ്ത്തി കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ശിവം ദുബെയും ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങി.

യുഎഇയുടെ മലയാളി താരം അലിഷാന്‍ ഷറഫുവിന്റെ ബാറ്റിങ്ങാണ് യുഎഇക്ക് കരുത്തായത്. 17 പന്തില്‍ മൂന്ന് ബൗണ്ടറിയും ഒരു സിക്‌സും സഹിതം 22 റണ്‍സാണ് കണ്ണൂര്‍ സ്വദേശി അടിച്ചെടുത്തത്. പവര്‍പ്ലേയില്‍ കത്തിക്കയറിയ ഷറഫുവിനെ ജസ്പ്രീത് ബുംറ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.

കുല്‍ദീപ് യാദവും വരുണ്‍ ചക്രവര്‍ത്തിയും ചേര്‍ന്ന് യുഎഇയെ വരിഞ്ഞുമുറുക്കി. ഒന്‍പതാം ഓവറില്‍ മാത്രം മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയാണ് കുല്‍ദീപ് യുഎഇയെ പ്രതിരോധത്തിലാക്കിയത്. രാഹുല്‍ ചോപ്ര (3), ക്യാപ്റ്റന്‍ മുഹമ്മദ് വസീം (19), ഹര്‍ഷിത് കൗശിക് (2) എന്നിവരെയാണ് കുല്‍ദീപ് ഒറ്റ ഓവറില്‍ മടക്കിയത്.

Content Highlights: Asia Cup 2025: Kuldeep Yadav, Shivam Dube star as India bundle out UAE for 57

dot image
To advertise here,contact us
dot image