ശ്രീ നാരായണ ഗുരു ആലുവയില്‍ സര്‍വമത സമ്മേളനം നടത്താന്‍ കാരണം മാപ്പിള ലഹള; വെള്ളാപ്പള്ളി നടേശന്‍

എല്ലാ മതത്തിന്റെയും ആശയം ഒന്നാണെന്ന് പഠിപ്പിക്കാന്‍ വേണ്ടിയാണ് സര്‍വ്വമത സമ്മേളനം ഗുരു നടത്തിയത്

ശ്രീ നാരായണ ഗുരു ആലുവയില്‍ സര്‍വമത സമ്മേളനം നടത്താന്‍ കാരണം മാപ്പിള ലഹള; വെള്ളാപ്പള്ളി നടേശന്‍
dot image

കൊച്ചി : ശ്രീ നാരായണ ഗുരു ആലുവയില്‍ സര്‍വമത സമ്മേളനം നടത്താന്‍ കാരണം മാപ്പിള ലഹളയാണെന്ന് വെള്ളാപ്പള്ളി നടേശന്‍. മാപ്പിളമാര്‍ ഹിന്ദു മതത്തിലുള്ളവരെ കൊല്ലുന്നത് കണ്ടതുകൊണ്ടാണ് എല്ലാ മതത്തിന്റെയും ആശയം ഒന്നാണെന്ന് പഠിപ്പിക്കാന്‍ വേണ്ടിയാണ് സര്‍വ്വമത സമ്മേളനം ഗുരു നടത്തിയത്. ഈ മാപ്പിള ലഹളയെ പറ്റി കുമാരനാശാന്‍ കവിത എഴുതിയിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. വിവിധ മതങ്ങളുടെ ദര്‍ശനങ്ങള്‍ ആരും നടപ്പാക്കുന്നില്ല. ഗുരുവിന്റെ ദര്‍ശനങ്ങള്‍ പോലും മാറ്റി മറിക്കപ്പെടുന്നു. ചിലര്‍ മനസിലായ കാര്യങ്ങള്‍ പോലും പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. മതങ്ങളുടെ ദര്‍ശനങ്ങള്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി മാറുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight : Religious philosophies are becoming a private limited company; Vellappally Natesan

dot image
To advertise here,contact us
dot image