
ആലപ്പുഴ : അമിത ലാഭം വാഗ്ധാനം ചെയ്ത് ആലപ്പുഴ കൈനടി സ്വദേശിയില്‍ നിന്ന് 56 ലക്ഷം രൂപയോളം തട്ടിയ പ്രതി പൊലീസ് പിടിയില്‍. നീലംപേരൂര്‍ പഞ്ചായത്തില്‍ ചെറുലോഴം വീട്ടില്‍ ഹരിദാസ് നാരായണന്‍ പിള്ള(64) ആണ് പൊലീസ് പിടിയിലായത്. 2019 മുതല്‍ 2025 വരെ കാലയളവിലാണ് ഇയാള്‍ പണം തട്ടിയത്.
നിക്ഷേപിച്ച പണമോ ലാഭ വിഹിതമോ തിരികെ കിട്ടാതെ വന്നപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായി കൈനടി പൊലീസില്‍ പരാതി നല്‍കിയത്.അങ്കമാലി ഭാഗത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ തിങ്കളാഴ്ച രാത്രി അറസ്റ്റ് ചെയ്തു. പ്രതിയെ രാമങ്കരി കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാഡ് ചെയ്തു.
Content Highlight : Suspect arrested for cheating Kainadi native out of Rs. 56 lakhs over seven years