പ്രവാസി ലീഗൽ സൗദി അറേബ്യൻ ചാപ്റ്ററിന്റെ ആദ്യത്തെ ജനറൽബോഡി മീറ്റിംഗ് നടന്നു

പ്രവാസികൾക്ക് സാമ്പത്തിക കാര്യങ്ങളിലും ആരോഗ്യ നിയമ വ്യവസ്ഥിതികളിൽ കൂടുതൽ നീതി ലഭ്യമാക്കാൻ ശ്രമിക്കുമെന്ന് പ്രവാസി ലീഗൽ

പ്രവാസി ലീഗൽ സൗദി അറേബ്യൻ ചാപ്റ്ററിന്റെ ആദ്യത്തെ ജനറൽബോഡി മീറ്റിംഗ് നടന്നു
dot image

പ്രവാസി ലീഗൽ സൗദി അറേബ്യൻ ചാപ്റ്ററിന്റെ ആദ്യത്തെ ജനറൽബോഡി മീറ്റിംഗ് ആഗസ്റ്റ് 30-ാം തീയതി ശനിയാഴ്ച വൈകിട്ട് 7.30ന് റിയാദിലെ അൽമാസ് റസ്റ്റോറന്റ് ഹാളിൽ നടന്നു. പ്രവാസി ലീഗൽ സെൽ സൗദി കോഡിനേറ്റർ പീറ്റർ വർഗീസിന്റെ അധ്യക്ഷതയിൽ സാമൂഹ്യ പ്രവർത്തകനായ ഷിഹാബ് കൊട്ടുകാട് പരിപാടി ഉദ്ഘാടനം ചെയ്തു.

റിയാദ് ഇന്ത്യൻ മിഡിയ ഫോറം ചിഫ് കൊടിനെറ്റർ ഷിബു ഉസ്മാൻ, വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെ ഭാരവാഹികളായ നേതാക്കളായ ജോർജ്ജ് സഖറിയ, വിനോദ്, റഹ്മാൻ മുനമ്പത്ത്, ഉമ്മർ മുക്കും, അബ്ദുൽ മജീദ് പുളക്കാടി, നിഹാസ് പാനൂർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഗഫൂർ കൊയിലാണ്ടി സ്വാഗതവും സെയ്ഫ് കൂട്ടുങ്കൽ കൃതജ്ഞതയും അറിയിച്ചു.

പ്രവാസികൾക്ക് സാമ്പത്തിക കാര്യങ്ങളിലും ആരോഗ്യ നിയമ വ്യവസ്ഥിതികളിൽ കൂടുതൽ നീതി ലഭ്യമാക്കാൻ ഓരോ സാമൂഹ്യ സന്നദ്ധ സംഘടനകളും മുന്നോട്ടു വരണമെന്നും ഈ വിഷയത്തിൽ പ്രവാസി ലീഗൽ സെല്ലിന്റെ ഉത്തരവാദിത്വത്തിൽ കൂടുതൽ നിയമപരമായ നടപടികൾ പ്രവാസികൾക്കായി ചെയ്യാൻ സാധിക്കുമെന്ന് ശിഹാബ് കൊട്ടുകാട് സൂചിപ്പിച്ചു.

പ്രവാസികൾക്ക് അതാത് രാജ്യങ്ങളിലെ നിയമപരമായ അറിവും കൂടാതെ പ്രവാസത്തിനുശേഷം നാട്ടിൽ തിരിച്ചെത്തിയവർക്ക് അർഹമായ നീതി കിട്ടുവാനും സംഘടന ആത്മാർത്ഥതയോടെ പരിശ്രമിക്കുന്നുവെന്നും പ്രവാസികൾക്ക് വിവിധ പ്രശ്നങ്ങളിൽ പരിഹാരം കണ്ടെത്തുവാൻ ആവശ്യമായ നിയമ സഹായം നൽകുക എന്നതാണ് ഈ സംഘടനയുടെ ഉദ്ദേശലക്ഷ്യം എന്ന് കോർഡിനേറ്റർ പീറ്റർ വർഗ്ഗീസ് വ്യക്തമാക്കി.

Content Highlights: The first general body meeting of the Pravasi Legal Saudi Arabian Chapter was held

dot image
To advertise here,contact us
dot image