'മിനി കാപ്പന്റെ നടപടി നിയമവിരുദ്ധം'; സിൻഡിക്കേറ്റ് യോഗത്തിൽ പങ്കെടുക്കുന്നതിൽ തീരുമാനമെടുക്കാതെ ഇടത് അംഗങ്ങൾ

യോഗത്തില്‍ പങ്കെടുക്കാതിരുന്നാല്‍ അത് ഹൈക്കോടതിയില്‍ തിരിച്ചടിയാകുമോ എന്ന ആശങ്കയും സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കുണ്ട്

'മിനി കാപ്പന്റെ നടപടി നിയമവിരുദ്ധം'; സിൻഡിക്കേറ്റ് യോഗത്തിൽ പങ്കെടുക്കുന്നതിൽ തീരുമാനമെടുക്കാതെ ഇടത് അംഗങ്ങൾ
dot image

തിരുവനന്തപുരം: കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍ പങ്കെടുക്കുന്നതില്‍ തീരുമാനം എടുക്കാതെ ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍. രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് മിനി കാപ്പന്‍ യോഗം വിളിച്ചത് നിയമവിരുദ്ധമെന്നാണ് ഇടത് അംഗങ്ങളുടെ വിലയിരുത്തല്‍. യോഗത്തില്‍ നിന്ന് വിട്ടുനിന്നാല്‍ ഹൈക്കോടതിയില്‍ തിരിച്ചടിയാകുമോ എന്ന ആശങ്കയുമുണ്ട്. നാളെയാണ് കേരള സര്‍വകലാശാലയില്‍ നിര്‍ണായ സിന്‍ഡിക്കേറ്റ് യോഗം വിളിച്ചിരിക്കുന്നത്.

നേരത്തെ പലതവണ ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ യോഗം വിളിക്കാന്‍ ആവശ്യപ്പെട്ടിട്ടും വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍ അതിന് തയ്യാറായിരുന്നില്ല. കെ എസ് അനില്‍കുമാര്‍ സസ്‌പെന്‍ഷനിലായതിനാല്‍ മിനി കാപ്പനെക്കൊണ്ടാണ് വി സി സിന്‍ഡിക്കേറ്റ് യോഗത്തിനുള്ള അറിയിപ്പ് പുറത്തിറക്കിയത്. ചട്ടവിരുദ്ധമായി നിയമിക്കപ്പെട്ട മിനി കാപ്പന്‍ അറിയിപ്പ് നല്‍കിയത് നിയമവിരുദ്ധമാണെന്ന് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പറയുന്നു. കെ എസ് അനില്‍കുമാറിന് യോഗത്തിന്റെ അറിയിപ്പ് ലഭിച്ചിട്ടുമില്ല. അതുകൊണ്ടുതന്നെ യോഗത്തില്‍ പങ്കെടുത്താല്‍ മിനി കാപ്പനെ അംഗീകരിക്കുന്നതിന് തുല്യമാകും എന്നാണ് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ വിലയിരുത്തുന്നത്.

യോഗത്തില്‍ പങ്കെടുക്കാതിരുന്നാല്‍ അത് ഹൈക്കോടതിയില്‍ തിരിച്ചടിയാകുമോ എന്ന ആശങ്കയും സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കുണ്ട്. അനില്‍കുമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ വിധി വരാനിരിക്കുന്നതിനാല്‍ ബഹിഷ്‌കരണവും പ്രശ്‌നമാകാന്‍ സാധ്യതയുണ്ട്. പാര്‍ട്ടി നേതൃത്വവുമായി കൂടി ആലോചിച്ച ശേഷമാകും ഇത് സംബന്ധിച്ച് ഇടത് അംഗങ്ങള്‍ തീരുമാനമെടുക്കുക.

Content Highlights- Left members decide to abstain syndicate meeting will conduct tomorrow in Kerala University

dot image
To advertise here,contact us
dot image