
ഇന്റർ മയാമിയിലെത്തിയിട്ടും 38 കാരനായ ലൂയീസ് സുവാരസ് തന്റെ പഴയവികൃതി സ്വഭാവം മാറ്റിയിട്ടില്ല. ഇന്നലെ സിയാറ്റില്‍ സൗണ്ടേഴ്‌സിനോടേറ്റ ലീഗ്സ് കപ്പ് ഫൈനൽ തോൽവിക്ക് പിന്നാലെ ഗ്രൗണ്ടിൽ അത് കണ്ടു. ലൂയിസ് സുവാരസ് സിയാറ്റിലിന്റെ കോച്ചിങ് സ്റ്റാഫില്‍ ഒരാളുടെ മുഖത്ത് തുപ്പുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
Luis Suarez is the shittest player in the entire history. Spitting on a senior citizen like that. What can you expect from a guy who bit 3 players? If you don’t do something MLS & Leagues Cup. You are a fucking bitchass.
— 🐐 (@AIwaysRonaldo) September 1, 2025
pic.twitter.com/QnK4u7Ufaj
ലയണല്‍ മെസ്സിയടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ അണിനിരന്ന മയാമിയെ കലാശപ്പോരില്‍ തകര്‍ത്തെറിഞ്ഞാണ് സിയാറ്റില്‍ കിരീടം നേടിയത്. എതിരില്ലാത്ത മൂന്നുഗോളുകള്‍ക്കാണ് ടീമിന്റെ ജയം. മത്സരത്തിന്റെ ഫൈനല്‍ വിസില്‍ മുഴങ്ങിയതിനു പിന്നാലെ സിയാറ്റില്‍ താരങ്ങള്‍ ആഘോഷ പ്രകടനങ്ങള്‍ക്ക് തുടക്കമിട്ടു. ഇതിനിടെയാണ് ഇരുടീമുകളിലെയും താരങ്ങള്‍ പരസ്പരം ഏറ്റുമുട്ടിയത്.
താരങ്ങളുടെ കയ്യാങ്കളിയിലേക്ക് കോച്ചിങ് സ്റ്റാഫ് അംഗങ്ങളും ചേര്‍ന്നതോടെ കൂട്ടത്തല്ലായി. വിഷയത്തില്‍ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Content Highlights-Luis Suarez appears to spit at Sounders staffer after Seattle beats Miami