പശുവിൻ പാൽ അമ്മയുടെ പാലിന് തുല്യം, ഞങ്ങൾ ഇതുവരെ ബീഫ് കഴിച്ചിട്ടില്ല: സലിം ഖാൻ

"ഏറ്റവും വിലകുറഞ്ഞ മാംസമായതിനാലാണ് മുസ്ലിങ്ങള്‍ ഭൂരിഭാഗവും ബീഫ് കഴിക്കുന്നത്"

പശുവിൻ പാൽ അമ്മയുടെ പാലിന് തുല്യം, ഞങ്ങൾ ഇതുവരെ ബീഫ് കഴിച്ചിട്ടില്ല:  സലിം ഖാൻ
dot image

ബോളിവുഡിലെ എക്കാലത്തെയും മികച്ച തിരക്കഥാകൃത്തുകളിൽ ഒരാളും നടൻ സൽമാൻ ഖാന്റെ അച്ഛനുമാണ് സലിം ഖാൻ. ഇപ്പോഴിതാ ഫ്രീ പ്രസ് ജേർണലിന് അദ്ദേഹം നൽകിയ അഭിമുഖത്തിലെ വാക്കുകളാണ് ചർച്ചയാകുന്നത്. തങ്ങളുടെ കുടുംബം ഇതുവരെ ബീഫ് കഴിച്ചിട്ടില്ലെന്നും കൂടാതെ പ്രവാചകൻ മുഹമ്മദിന്റെ വാക്കുകൾ പ്രകാരം പശുവിൻ പാൽ അമ്മയുടെ പാലിന് തുല്യമാണെന്നും

സലിം ഖാൻ പറഞ്ഞു.

'ഇൻഡോറില്‍ താമസിച്ചിരുന്ന കാലം മുതല്‍ ഇന്ന് വരെ ഞങ്ങൾ ബീഫ് കഴിച്ചിട്ടില്ല. ഏറ്റവും വിലകുറഞ്ഞ മാംസമായതിനാൽ മിക്ക മുസ്ലിങ്ങളും ബീഫ് കഴിക്കുന്നത് പതിവാണ്. ചിലർ വളർത്തുനായ്ക്കൾക്ക് തീറ്റ നൽകാനും ബീഫ് വാങ്ങാറുണ്ട്. എന്നാൽ പ്രവാചകൻ മുഹമ്മദിന്റെ വാക്കുകൾ പ്രകാരം 'പശുവിൻ പാൽ അമ്മയുടെ പാലിന് പകരമാണെന്നും അത് ഏറെ ഉപകാരപ്രദമായ വസ്തുവാണെന്നും' പറയുന്നുണ്ട്. പശുക്കളെ കൊല്ലരുതെന്നും ഗോമാംസം നിഷിദ്ധമാണെന്നും മുഹമ്മദ് നബി പ്രസ്താവിച്ചിട്ടുണ്ട്', സലിം ഖാൻ പറഞ്ഞു. പശുക്കളെ കൊല്ലാൻ പാടില്ലെന്നും ഗോമാംസം കഴിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഘപരിവാറിന്‍റെയും ബിജെപി സര്‍ക്കാരുകളുടെയും നേതൃത്വത്തില്‍ ബീഫ് നിരോധനത്തിനായി നിയമപരമായും അല്ലാതെയും വലിയ ശ്രമങ്ങളാണ് സമീപ വര്‍ഷങ്ങളില്‍ നടന്നത്. ഇവ തീവ്ര ഹിന്ദുത്വ സേനകളുടെ നേതൃത്വത്തിലുള്ള ആള്‍ക്കൂട്ട കൊലകളിലേക്ക് വരെ നയിച്ചിരുന്നു. മനുഷ്യരുടെ ആഹാരശീലങ്ങളിലേക്ക് വരെ വിദ്വേഷവും നിയന്ത്രണങ്ങളും കടത്തിവിടുന്നതിനെതിരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വലിയ പ്രതിഷേധവും നടന്നിരുന്നു. സലീം ഖാന്‍റെ ഈ വാക്കുകള്‍ ഇപ്പോള്‍ അത്തരം പശ്ചാത്തലങ്ങളില്‍ കൂടിയാണ് ചര്‍ച്ചയാകുന്നത്.

അതേസമയം, ജാവേദ് അക്തർ- സലിം ഖാൻ കൂട്ടുകെട്ടിലൊരുങ്ങിയ ഹിന്ദി സിനിമകൾ ബോളിവുഡിലെ കൾട്ട് ക്ലാസിക്കുകളാണ്. ഷോലെ, സഞ്ജീർ, ദീവാർ, ഡോൺ തുടങ്ങിയ ഹിറ്റ് അമിതാഭ് ബച്ചൻ സിനിമകൾ ഒക്കയും സലിം ഖാന്റെ തൂലികയിലാണ് പിറന്നത്.

Content Highlights: Salim Khan Reveals His Family Doesn't Eat Beef

dot image
To advertise here,contact us
dot image