'സോറി വിരാട്'; തന്റെ കാലത്തെ മികച്ച അഞ്ച് ടെസ്റ്റ് താരങ്ങളെ തിരഞ്ഞെടുത്ത് ഡിവില്ലിയേഴ്‌സ്

ലിസ്റ്റിൽ വിരാട് കോഹ്‌ലി ഇല്ല എങ്കിലും ഒരു ഇന്ത്യക്കാരനുണ്ട്

'സോറി വിരാട്'; തന്റെ കാലത്തെ മികച്ച അഞ്ച് ടെസ്റ്റ് താരങ്ങളെ തിരഞ്ഞെടുത്ത് ഡിവില്ലിയേഴ്‌സ്
dot image

ക്രിക്കറ്റ് മൈതാനങ്ങൾക്കപ്പുറം നീണ്ടുനിൽക്കുന്ന ഒരു അവിശ്വസനീയമായ ഒരു ബന്ധമാണ് വിരാട് കോഹ്‌ലിയും എബി ഡിവില്ലിയേഴ്‌സും പരസ്പരം പുലർത്തി പോരുന്നത്. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വേണ്ടി ഇരുവരും ഒരുമിച്ചിട്ടുണ്ടാക്കിയ കൂട്ടുകെട്ടുകൾ ഇന്നും അവിസ്മരണീയമാണ്.

എന്നിട്ടും, ഡിവില്ലിയേഴ്‌സിനോട് ടെസ്റ്റിൽ തനിക്ക് ഒപ്പമോ എതിരോ കളിച്ച അഞ്ച് മികച്ച ക്രിക്കറ്റ് കളിക്കാരുടെ പേര് പറയാൻ ആവശ്യപ്പെട്ടപ്പോൾ, കോഹ്‌ലിക്ക് ആ പട്ടികയിൽ ഇടം ലഭിച്ചില്ല.

ഓൾറൗണ്ടർമാരായ ജാക്വസ് കാലിസ് , ആൻഡ്രൂ ഫ്ലിന്റോഫ് , പാകിസ്താൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ആസിഫ്, ഓസ്‌ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോൺ , ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ എന്നിവരായിരുന്നു അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പുകൾ.വിരാട്… ക്ഷമിക്കണം ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ബുദ്ധിമുട്ടാണ് എന്നും ഡിവില്ലേഴ്‌സ് പോഡ്‌കാസ്റ്റിൽ പറഞ്ഞു.

ജാക്വസ് കാലിസ് ഒരുപക്ഷേ എക്കാലത്തെയും മികച്ച ക്രിക്കറ്റ് കളിക്കാരനാണെന്ന് ഡിവില്ലിയേഴ്‌സ് പറഞ്ഞു. കാലിസ് ഏറ്റവും മികച്ച ഓൾറൗണ്ടറാണ്, അല്ലെങ്കിൽ എക്കാലത്തെയും മികച്ച ക്രിക്കറ്റ് കളിക്കാരനും ആകാം', അദ്ദേഹം പറഞ്ഞു. താൻ നേരിട്ട ഏറ്റവും മികച്ച ബൗളർ പാകിസ്താന്റെ പേസ് ബൗളർ മുഹമ്മദ് ആസിഫാണെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു.

. വോണിനെതിരെ കളിക്കുന്നത് എനിക്ക് വളരെ ഇഷ്ടമായിരുന്നു, പക്ഷേ എനിക്ക് ഒരിക്കലും വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടില്ലയെന്നും എബിഡി പറഞ്ഞു. ആൻഡ്രൂ ഫ്ലിന്റോഫ്, അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എഡ്ജ്ബാസ്റ്റണിൽ കാലിസിനെതിരെ ഫ്ലിന്റോഫ് എറിഞ്ഞ യോർക്കറാണ് ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ചത്', അദ്ദേഹം കൂട്ടിച്ചേർത്തു. സച്ചിൻ ടെസ്റ്റിൽ കളിക്കുന്ന ശൈലിയാണ് എന്നെ ആകർഷിച്ചതെന്നും എബിഡി പറഞ്ഞു.

Content Highlights: 'Sorry Virat'; De Villiers picks the five best Test players of his era

dot image
To advertise here,contact us
dot image