
മാള: വാഹനാപകടമുണ്ടാക്കി പരിക്കേറ്റവരെ ആശുപത്രിയിൽ കൊണ്ടുപോകാത്തതിനെ ചോദ്യം ചെയ്ത സിപിഐഎം കുഴൂർ ലോക്കൽ സെക്രട്ടറിയുടെ കാലിൽ കാർ കയറ്റിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. ഗുരുതിപ്പാറ സ്വദേശി സുനിൽ കുമാറി(41)നെയാണ് മാള പൊലീസ് അറസ്റ്റ് ചെയ്തത്.സിപിഎം കുഴൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി കുഴൂർ തറേപ്പറമ്പിൽ വീട്ടിൽ ടി എസ് പുഷ്പന്റെ പരാതിയിലാണ് വധശ്രമത്തിന് മാള പൊലീസ് കേസെടുത്തത്. ഞായറാഴ്ച വെെകിട്ട് നാലിനായിരുന്നു സംഭവം നടന്നത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ : കീഴൂരിൽവെച്ച് ദമ്പതിമാർ സഞ്ചരിച്ച സ്കൂട്ടറിൽ സുനിൽകുമാറിന്റെ കാർ ഇടിച്ചു. അപകടത്തിൽപെട്ടവരുമായി പ്രതി തർക്കുന്നത് കണ്ട് സ്ഥലത്തെത്തിയ പുഷ്പൻ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ സുനിൽകുമാറിനോട് ആവശ്യപ്പെട്ടെങ്കിലും തർക്കിച്ച് സുനിൽകുമാർ കാറെടുത്തു. ഇതിനിടെ പ്രതി പുഷ്പന്റെ കാലിലൂടെ കാർ കയറ്റി പോകുകയായിരുന്നു. പുഷ്പൻ ആശുപത്രിയിൽ ചികിത്സതേടി. പരിക്കുപറ്റിയവരെ ആശുപത്രിയിൽ എത്തിക്കാൻ പറഞ്ഞതിന്റെ വെെരാഗ്യത്തിൽ കയറ്റി കൊല്ലാൻ ശ്രമിച്ചു എന്നാണ് പുഷ്പന്റെ പരാതി.
Content Highlights ; Suspect arrested in CPM Kuzhur local secretary's foot-running car incident