വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപുടം തകര്‍ത്ത കേസ്; പ്രധാനാധ്യാപകനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ്

വിദ്യാര്‍ത്ഥിയുടെയും അശോകന്റെയും മൊഴി ഡിഡിഇ ടി വി മധുസൂദനന്‍ ഇന്നലെ രേഖപ്പെടുത്തിയിരുന്നു

dot image

കാസര്‍കോട്: വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപുടം തകര്‍ത്ത സംഭവത്തില്‍ പ്രധാനാധ്യാപകനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. എം അശോകനെതിരെയാണ് ബേഡകം പൊലീസ് കേസെടുത്തത്. അന്യായമായി തടഞ്ഞുവെക്കല്‍, മര്‍ദ്ദനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

സംഭവത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കഴിഞ്ഞദിവസമാണ് കുണ്ടംകുഴി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രധാനാധ്യാപകന്‍ എം അശോകന്റെ മര്‍ദ്ദനത്തില്‍ വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപുടം തകര്‍ന്നത്.


വിദ്യാര്‍ത്ഥിയുടെയും അശോകന്റെയും മൊഴി ഡിഡിഇ ടി വി മധുസൂദനന്‍ ഇന്നലെ രേഖപ്പെടുത്തിയിരുന്നു.

അസംബ്ലിക്കിടെ കാല്‍കൊണ്ട് ചരല്‍ നീക്കിയതാണ് അധ്യാപകനെ പ്രകോപിപ്പിച്ചത്. കുട്ടി ഒതുങ്ങി നില്‍ക്കാത്തതിനാലാണ് അടിച്ചതെന്നായിരുന്നുഅധ്യാപകന്റെ വിശദീകരണം.

Content Highlights: Case filed against principal who beat and broke student's earlobe

dot image
To advertise here,contact us
dot image