
മഴക്കാലമായാല്‍ ചൂടു ചായ അല്ലെങ്കില്‍ കാപ്പി കുടിച്ചാല്‍ എന്ത് രസമാണല്ലേ.. മഴക്കാലമാവണമെന്നില്ല ചായ പ്രിയരും കാപ്പി പ്രേമികളും ഒരു ദിവസം എത്ര തവണ ഇവ കുടിക്കുമെന്ന് അവര്‍ക്ക് തന്നെ ഒരു കണക്കുണ്ടാവില്ല. ചൂടായി തന്നെ ചായയും കാപ്പിയുമൊക്കെ കുടിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗവും. തണുത്ത് ഒച്ചുപോലെയായാല്‍ അത് കുടിക്കാന്‍ ആരും താല്‍പര്യം കാണിക്കാറുമില്ല. എന്നാല്‍ ചൂട് വില്ലനാണെന്നാണ് നിലവിലെ പഠനം പറയുന്നത്. ആവി പാറുന്ന ചായയും കാപ്പിയുമൊക്കെ കുടിക്കുന്നത് സ്ഥിരമാക്കിയാല്‍ അത് കാന്‍സറിന് കാരണമാകുമത്രേ.
ഉയര്‍ന്ന ചൂടി ഈ പാനീയങ്ങള്‍ കുടിക്കുമ്പോള്‍ നമ്മുടെ അന്നനാളത്തില്‍ പൊള്ളലേല്‍ക്കാനും കോശങ്ങള്‍ നശിക്കാനും കാരണമാകും. ഇതാണ് കാന്‍സറിന് കാരണമാകുന്നതെന്നും പഠനത്തില്‍ പറയുന്നു. 65 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ചൂടോടെ പാനീയങ്ങള്‍ കുടിക്കുന്നത് വിറക് അടുപ്പിലെ പുക അല്ലെങ്കില്‍ റെഡ് മീറ്റ് അമിതമായി കഴിക്കുന്നതിന് തുല്യമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
യുകെയില്‍ അമ്പത് ലക്ഷത്തോളം വ്യക്തികളെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തിലും ചൂട് ചായ അല്ലെങ്കില്‍ കാപ്പി കുടിക്കുന്നത് അന്നനാളത്തിലെ കാന്‍സറുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ്.
Content Highlights: Hot tea or coffee or any drinks can cause cancer says study