
കോട്ടയം: കൊമ്പന്‍ ഈരാറ്റുപേട്ട അയ്യപ്പന്‍ ചരിഞ്ഞു. ആരോഗ്യ പ്രശ്‌നങ്ങളാല്‍ ചികിത്സയിലിരിക്കെയായിരുന്നു ആന ചരിഞ്ഞത്. ആനയുടെ നടയ്ക്ക് ഗുരുതരമായി ആരോഗ്യ പ്രശ്നമായിരുന്നു കൊമ്പന് ഉണ്ടായിരുന്നത്. നിരവധി ആരാധകരുള്ള പ്രശസ്തനായ നാടന്‍ ആനയാണ് ഈരാറ്റുപേട്ട അയ്യപ്പന്‍. കേരളത്തിലെ പല പ്രശസ്തരും സ്വന്തമാക്കാന്‍ ആഗ്രഹിച്ച ആനയായിരുന്നു.
കോട്ടയം ഈരാറ്റുപേട്ടക്ക് സമീപം തീക്കോയി പരവന്‍പറമ്പില്‍ വീടിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് അയ്യപ്പന്‍. കോടനാട്ട് നിന്നും വനംവകുപ്പിന് ലഭിച്ച ആനക്കുട്ടിയെ ലേലത്തില്‍ പരവന്‍പറമ്പില്‍ വെള്ളൂകുന്നേല് കുഞ്ഞുഞ്ഞ് ജോസഫ് തോമസും ഭാര്യ ഈത്തമ്മയും ചേര്‍ന്നാണ് ആനയെ വാങ്ങിയത്. അന്ന് ആരാം എന്നായിരുന്നു പേര്. 1977 ഡിസംബര്‍ 14നാണ് ആനയെ വെള്ളൂക്കൂന്നേല്‍ പരവന്‍പറമ്പില്‍ വീട്ടില്‍ എത്തിക്കുമ്പോള്‍ അഞ്ച് വയസായിരുന്നു ആനയ്ക്ക് പ്രായം. ഗജരാജന്‍, ഗജോത്തമന്‍, ഗജരത്‌നം, കളഭകേസരി, തിരുവിതാംകൂര്‍ ഗജശ്രേഷ്ഠന്‍, ഐരാവതസമന്‍ തുടങ്ങിയ നിരവധി വിശേഷണങ്ങളും പട്ടങ്ങളും നേടിയ ആനയാണ് അയ്യപ്പന്‍.