തനിക്ക് തെറ്റുപറ്റിയെന്ന് ഷെര്‍ഷാദ് രാജേഷ് കൃഷ്ണയോട്, കൂടിക്കാഴ്ചക്ക് നിര്‍ബന്ധിച്ചു; ഫോണ്‍ സംഭാഷണം പുറത്ത്

സംസാരിക്കാനുള്ളത് കുടുംബപ്രശ്‌നമല്ലെന്നും ബിസിനസ് കാര്യങ്ങളാണെന്നും ഷര്‍ഷാദ് സൂചിപ്പിക്കുന്നുണ്ട്

dot image

തിരുവനന്തപുരം: കത്ത് വിവാദത്തിനിടെ വ്യവസായി മുഹമ്മദ് ഷര്‍ഷാദും രാജേഷ് കൃഷ്ണയുമായുള്ള ശബ്ദസംഭാഷണം പുറത്ത്. ഷര്‍ഷാദ് രാജേഷ് കൃഷ്ണയെ കൂടിക്കാഴ്ചയ്ക്ക് നിര്‍ബന്ധിക്കുന്ന സംഭാഷണമാണ് പുറത്തുവന്നത്. എന്നാല്‍ താന്‍ നിങ്ങളുടെ യാതൊരു കാര്യത്തിലും ഇടപെടുന്നില്ലെന്നും നമ്മള്‍ തമ്മില്‍ കാണേണ്ടതുണ്ടോയെന്നുമാണ് രാജേഷ് കൃഷ്ണ ചോദിക്കുന്നത്. തനിക്ക് തെറ്റുപറ്റിയെന്നും കാണാന്‍ അവസരം ഒരുക്കണമെന്നുമാണ് ഷര്‍ഷാദ് ആവര്‍ത്തിക്കുന്നത്.

സംസാരിച്ചാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂവെന്നും ഷര്‍ഷാദ് പറയുന്നുണ്ട്. എന്നാല്‍ മുമ്പൊരിക്കല്‍ സമാനമായ രീതിയില്‍ ബെംഗളൂരുവില്‍വെച്ച് നമ്മള്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും ഇനി പ്രത്യേകിച്ചൊന്നും പറയാനില്ലെന്ന് രാജേഷ് കൃഷ്ണ പറയുന്നു.

സംസാരിക്കാനുള്ളത് കുടുംബപ്രശ്‌നമല്ലെന്നും ബിസിനസ് കാര്യങ്ങളാണെന്നും ഷര്‍ഷാദ് സൂചിപ്പിക്കുന്നുണ്ട്. ബിസിനസ് തകര്‍ക്കുമെന്ന് ഷര്‍ഷാദ് പറഞ്ഞതായും സിനിമ ഇറങ്ങിയാല്‍ വര്‍ഗീയ കലാപം ഉണ്ടാക്കുമെന്ന് ഷര്‍ഷാദ് പറയുന്നതിന്റെ തെളിവുണ്ടെന്നും രാജേഷ് കൃഷ്ണ പറയുന്നതും ഫോണ്‍ സംഭാഷണത്തിലുണ്ട്. രണ്ട് വര്‍ഷം മുമ്പുള്ള ഫോണ്‍ സംഭാഷണമാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാവുന്നത്.

Content Highlights: Mohammed Sharshad and Rajesh Krishna Phone Conversation

dot image
To advertise here,contact us
dot image