രാത്രിയില്‍ മകനെവിടെ എന്ന് ചോദിച്ച് അസഭ്യം പറഞ്ഞെന്ന് 75കാരിയുടെ പരാതി; സിപിഐഎം ലോക്കല്‍ സെക്രട്ടറിയെ മാറ്റി

പരാതിയില്‍ പാര്‍ട്ടി അന്വേഷണം നടക്കുന്നതായി സിപിഐഎം ജില്ലാ നേതൃത്വം പ്രതികരിച്ചു.

dot image

പത്തനംതിട്ട: സിപിഐഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ തലസ്ഥാനത്തുനിന്ന് നീക്കി. വീട് കയറി ആക്രമിച്ചെന്ന പരാതിയിലാണ് പാര്‍ട്ടി നടപടി. പത്തനംതിട്ട വെണ്ണിക്കുളം എല്‍സി സെക്രട്ടറി സുനില്‍ വര്‍ഗീസിനെയാണ് തല്‍സ്ഥാനത്തുനിന്ന് നീക്കിയത്. 75 കാരി ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന വീട്ടില്‍ സുനില്‍ വര്‍ഗീസ് ആക്രമണം നടത്തിയതായി പരാതി ഉയര്‍ന്നിരുന്നു. കോയിപ്രം പൊലീസ് 75 കാരിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

സുനില്‍ വര്‍ഗീസ് രാത്രിയില്‍ വീട്ടിലെത്തി വാതിലില്‍ മുട്ടി അസഭ്യം പറഞ്ഞതായി 75കാരി പരാതിയില്‍ ആരോപിക്കുന്നു. മകന്‍ എവിടെ എന്ന് ചോദിച്ചുകൊണ്ടാണ് സുനില്‍ വര്‍ഗീസ് അസഭ്യം പറഞ്ഞത്. സുനില്‍ വര്‍ഗീസിനെ ഭയന്നാണ് മകന്‍ വീട്ടില്‍നിന്ന് പോയതെന്നും 75കാരി പരാതിയില്‍ ഉന്നയിക്കുന്നു.

സുനില്‍ വര്‍ഗീസിനെതിരെ നേരത്തെ ലഭിച്ച പരാതിയില്‍ പാര്‍ട്ടി അന്വേഷണം നടക്കുന്നതായി സിപിഐഎം ജില്ലാ നേതൃത്വം പ്രതികരിച്ചു. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് വരുന്നത് വരെ എല്‍സി സ്ഥാനത്തുനിന്ന് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടതായും ജില്ലാ നേതൃത്വം പറഞ്ഞു.

Content Highlights: CPIM local secretary replaced at Pathanamthitta

dot image
To advertise here,contact us
dot image