
കോഴിക്കോട്: നാദാപുരത്ത് പരിശോധനയ്ക്ക് എത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ആയുര്‍വേദ ഡോക്ടര്‍ അറസ്റ്റില്‍. നാദാപുരം ഇഹാബ് ആശുപത്രിയിലെ ഡോക്ടറായ മാഹി സ്വദേശി ശ്രാവണ്‍ ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. ചികിത്സയ്ക്ക് എത്തിയപ്പോള്‍ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് വിദ്യാര്‍ഥിനിയുടെ പരാതി.