കെ സുരേന്ദ്രൻ, എം ടി രമേശ്, ശോഭ സുരേന്ദ്രൻ, പത്മജ; എ പ്ലസ് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥിയാകാൻ ബിജെപിയിൽ മത്സരം

തൃശ്ശൂര്‍, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളാണ് നേതാക്കള്‍ നോട്ടമിടുന്നത്

dot image

കോഴിക്കോട്: എ പ്ലസ് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ബിജെപിയില്‍ മത്സരം. ലോക്സഭ തിരഞ്ഞെടുപ്പില്‍ മുന്നിലെത്തിയ മണ്ഡലങ്ങളില്‍ മത്സരിക്കാനാണ് നേതാക്കള്‍ താല്‍പര്യം പ്രകടിപ്പിച്ചത്. തൃശ്ശൂര്‍, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളാണ് നേതാക്കള്‍ നോട്ടമിടുന്നത്.

ബിജെപി മുന്‍ അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, ജനറല്‍ സെക്രട്ടറിമാരായ എം ടി രമേശ്, ശോഭ സുരേന്ദ്രന്‍, പത്മജ വേണുഗോപാല്‍ എന്നിവര്‍ തൃശ്ശൂരില്‍ നിന്നും മത്സരിക്കാന്‍ താല്‍പ്പര്യം അറിയിച്ചു. ഇതല്ലെങ്കിൽ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ കെ സുരേന്ദ്രന്‍, പത്മജ വേണുഗോപാല്‍, വി വി രാജേഷ് എന്നിവര്‍ തയ്യാറെടുക്കുകയാണ്. നേമം, കഴക്കൂട്ടം, കാട്ടാക്കട മണ്ഡലങ്ങളിലും മത്സരിക്കാന്‍ നേതാക്കള്‍ താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ട്.

നേരത്തെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലേക്ക് കടക്കാനാണ് ബിജെപി പദ്ധതി. 50 സീറ്റുകളിലെങ്കിലും നേരത്തെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാണ് നീക്കം. അതിനിടെയാണ് നേതാക്കള്‍ തന്നെ എ പ്ലസ് മണ്ഡലത്തില്‍ ആവശ്യമുന്നയിച്ചിരിക്കുന്നത്. 25 മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടിക റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടിരുന്നു.

നേമം - രാജീവ് ചന്ദ്രശേഖര്‍
വട്ടിയൂര്‍ക്കാവ് - പത്മജ വേണുഗോപാല്‍
കഴക്കൂട്ടം - വി മുരളീധരന്‍
ആറ്റിങ്ങല്‍ - പി സുധീര്‍
കാട്ടാക്കട - പി കെ കൃഷ്ണദാസ്
കോവളം - എസ് സുരേഷ്
തൃശ്ശൂര്‍ - എം.ടി രമേശ്
നാട്ടിക - രേണു സുരേഷ്
മണലൂര്‍ - എ.എന്‍ രാധാകൃഷ്ണന്‍
പുതുക്കാട് - ശോഭ സുരേന്ദ്രന്‍ / പി.അനീഷ്
ഒല്ലൂര്‍ - ബി.ഗോപാലകൃഷ്ണന്‍
തിരു.സെന്‍ട്രല്‍ - ജി കൃഷ്ണകുമാര്‍
കോന്നി - കെ സുരേന്ദ്രന്‍
ആറന്‍മുള - കുമ്മനം രാജശേഖരന്‍
തിരുവല്ല - അനൂപ് ആന്റണി
പൂഞ്ഞാര്‍ - ഷോണ്‍ ജോര്‍ജ്
കായംകുളം - ശോഭ സുരേന്ദ്രന്‍
അമ്പലപ്പുഴ - സന്ദീപ് വചസ്പതി
ചെങ്ങന്നൂര്‍ - മനു പ്രസാദ്
തൃപ്പൂണിത്തുറ - പി ശ്യാംരാജ്
പാലക്കാട് - പ്രശാന്ത് ശിവന്‍
മലമ്പുഴ- സി കൃഷ്ണകുമാര്‍
മഞ്ചേശ്വരം - എം എല്‍ അശ്വനി
ഷൊര്‍ണ്ണൂര്‍ - ശങ്കു ടി ദാസ്

Content Highlights: Assembly Election BJP Leaders Desire To to candidate in Aplus constituencies

dot image
To advertise here,contact us
dot image