
മീററ്റിലെ ടോൾ പ്ലാസയിൽ സൈനികനെ ക്രൂരമായി മർദിച്ച ജീവനക്കാർക്കെതിരെ നടപടി. ഇതോടെ പ്രശ്‌നത്തിൽ ഇടപെട്ട എൻഎച്ച്എഐ ടോൾ കളക്ഷൻ ഏജൻസിക്ക് 20 ലക്ഷം പിഴയിട്ടു. ടോൾ പ്ലാസാ നടപടികളിൽ ഭാവിയിൽ ഭാഗമാകാൻ ഇനി ഈ ടോൾ തകളക്ഷൻ ഏജൻസിക്ക് കഴിയാത്ത വിധം ഇവരെ ഡീബാർ ചെയ്യാനുള്ള നടപടികളും അധികൃതർ ആരംഭിച്ചു.
സൈനികനും ജീവനക്കാരും തമ്മിലുള്ള വാക്കുതർക്കമാണ് കൈയ്യാങ്കളിയിലേക്ക് മാറിയത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 17ന് എൻഎച്ച് 709എയിലെ മീററ്റ്- കർനാൾ സെക്ഷനിലായിരുന്നു സംഭവം നടന്നത്. ഭൂനി ടോൾ പ്ലാസയിലെ ജീവനക്കാരും ആർമി ഉദ്യോഗസ്ഥനും തമ്മിലാണ് വാക്കേറ്റമുണ്ടായത്.
അവധികഴിഞ്ഞ് ജോലി പ്രവേശിക്കാനായി തിരികെ പോവുകയായിരുന്നു സൈനികനായ കപിൽ. ഇദ്ദേഹം ഗോട്ട്കാ ഗ്രാമവാസിയാണ്. ദരം സിംഗെന്നയാൾ പാർട്ട്ണർഷിപ്പിൽ നടത്തുന്ന ടോൾ കമ്പനിയ്ക്ക് 20 ലക്ഷം പിഴയിട്ടതായി എൻഎച്ച്എഐ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ആറു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
നാഷണൽ ഹൈവേയിലെ യാത്ര സുരക്ഷിതമാക്കാൻ എൻഎച്ച്എഐ പ്രതിജ്ഞാബദ്ധമാണെന്നും ഇത്തരമൊരു സംഭവത്തിൽ അപലപിക്കുന്നുവെന്നും അധികൃതർ വ്യക്തമാക്കി.
Content Highlights: Army Personnel beaten up by toll plaza staff, NHAI impose 20 lakh fine