നിറഞ്ഞ സദസ്സില്‍ പൊട്ടിച്ചിരി തുടര്‍ന്ന് 'സാഹസം'; രണ്ടാം വാരത്തിലും മികച്ച പ്രതികരണം

ചിത്രം ഓണത്തിന് കാണേണ്ട കംപ്ലീറ്റ് എന്റര്‍ടെയ്ന്‍മെന്റ് പാക്കേജ് ആണെന്ന് പ്രേക്ഷകര്‍ പറയുന്നു

dot image

ബിഗ് ബഡ്ജറ്റ് അന്യഭാഷാ ചിത്രങ്ങളുടെ ഇടയിലും പ്രേക്ഷക പിന്തുണ കൈവിടാതെ സാഹസം എന്ന കൊച്ചു ചിത്രം തിയേറ്ററുകളില്‍ കുതിപ്പ് തുടരുന്നു. ഒരേ സമയം യൂത്ത്, ഫാമിലി ഓഡിയന്‍സിന്റെ പക്കല്‍ നിന്നും മികച്ച വരവേല്‍പ്പാണ് ചിത്രത്തിന് ലഭിക്കുന്നത്.

ബാബു ആന്റണി, നരേയ്ന്‍, ഗൗരി കിഷന്‍, റംസാന്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ അണിനിരക്കുന്ന ചിത്രം ഒരേ സമയം കോമഡി, ആക്ഷന്‍ എന്നിവയ്ക്ക് തുല്യ പ്രാധാന്യം നല്‍ക്കുന്നു. 21 ഗ്രാംസ് എന്ന വിജയ ചിത്രത്തിന്റെ അമരക്കാരായ സംവിധായകന്‍ ബിബിന്‍ കൃഷ്ണ, നിര്‍മ്മാതാവ് റിനീഷ് കെ എന്‍ എന്നിവര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രം ഓണത്തിന് കാണേണ്ട കംപ്ലീറ്റ് എന്റര്‍ടെയ്ന്‍മെന്റ് പാക്കേജ് ആയാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.

ആദ്യ വാരത്തേക്കാള്‍ ഇരട്ടിയിലേറെ പ്രേക്ഷകരാണ് ഇപ്പോള്‍ സിനിമ കാണാനായി എത്തിച്ചേരുന്നത്. തിയേറ്ററുകളില്‍ സാഹസം പൊട്ടിച്ചിരിയും കയ്യടികളും തീര്‍ക്കുന്നുവെന്ന്, പടം കണ്ടിറങ്ങിയ പ്രേക്ഷകര്‍ ഒന്നടങ്കം വിലയിരുത്തുന്നു.

Sahasam Movie poster

ബിബിന്‍ അശോകാണ് സിനിമയുടെ മ്യൂസിക് ഡയറക്ടര്‍. ചിത്രത്തിലെ 'ഓണം മൂഡ്' എന്ന ഗാനം, റിലീസിന് മുന്നേ തന്നെ സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റായിരുന്നു. ഇപ്പോള്‍ സിനിമക്കൊപ്പം, 1999ല്‍ റിലീസായ ഇന്‍ഡിപെന്‍ഡന്‍സ് എന്ന ചിത്രത്തിലെ 'ഒരു മുത്തം തേടി' എന്ന ഗാനത്തിന്റെ റീമിക്‌സ് വേര്‍ഷനും വീണ്ടും തരംഗമായി മാറുകയാണ്. പഴയ ഗാനരംഗത്തിലെ നായകനായ അഭിനേതാവ് കൃഷ്ണ, പുതിയ വേര്‍ഷനിലും അഭിനയിച്ചിരിക്കുന്നു എന്ന കൗതുകവും സാഹസത്തിലുണ്ട്.

Content Highlights: Sahasam movie gets good response

dot image
To advertise here,contact us
dot image