കെപിസിസി-ഡിസിസി പുനഃസംഘടന; നേതാക്കള്‍ കടുംപിടുത്തം തുടരുന്നു, ചര്‍ച്ചകള്‍ വഴിമുട്ടി

ഡിസിസി നേതൃമാറ്റത്തിലാണ് തര്‍ക്കം നിലനില്‍ക്കുന്നത്.

dot image

തിരുവനന്തപുരം: കെപിസിസി - ഡിസിസി പുനസംഘടന അനിശ്ചിതത്വത്തില്‍. മുതിര്‍ന്ന നേതാക്കളുടെ കടുംപിടുത്തത്തില്‍ ചര്‍ച്ചകള്‍ വഴിമുട്ടി. ഡിസിസി നേതൃമാറ്റത്തിലാണ് തര്‍ക്കം നിലനില്‍ക്കുന്നത്.

തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട് നേതൃമാറ്റത്തിലാണ് തര്‍ക്കം.

തിരുവനന്തപുരം ഡിസിസിയില്‍ അവകാശവാദവുമായി മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. പുനസംഘടന വൈകുന്നത് പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് കെപിസിസി നേതൃത്വം. അത് കൊണ്ട് തന്നെ
പുനസംഘടന പൂര്‍ത്തിയാക്കാന്‍ കഠിനപ്രയത്‌നം നടത്തുകയാണ് നേതൃത്വം.

നേതാക്കളുമായി ചര്‍ച്ചകള്‍ തുടരുകയാണ് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. ഒരാഴ്ച്ചയ്ക്കകം അന്തിമ പട്ടിക തയ്യാറാക്കാനാണ് ശ്രമം. കെപിസിസി പുനഃസംഘടന ചര്‍ച്ചകള്‍ നീണ്ടുപോകുന്നതില്‍ ഹൈക്കമാന്‍ഡില്‍ അതൃപ്തി രൂപപ്പെട്ടിട്ടുണ്ട്. തര്‍ക്കങ്ങള്‍ പരിഹരിച്ച് പട്ടിക നല്‍കണം എന്ന ഹൈക്കമാന്‍ഡ് നിലപാടില്‍ മാറ്റമില്ല.

കേരളത്തില്‍ നിന്ന് നിര്‍ദേശിച്ച പല ഡിസിസി അധ്യക്ഷന്മാരും നിയമസഭ തിരഞ്ഞെടുപ്പ് വിജയിപ്പിക്കാന്‍ പ്രാപ്തരല്ല എന്നും വിലയിരുത്തല്‍ ഹൈക്കമാന്‍ഡിനുണ്ട്.

Content Highlights: KPCC-DCC reorganization; Leaders continue to be adamant

dot image
To advertise here,contact us
dot image