
ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ കൂലി ഈ വർഷത്തെ ഏറ്റവും ഹൈപ്പിൽ പുറത്തിറങ്ങിയ സിനിമയാണ്. എന്നാൽ സിനിമ തിയേറ്ററിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് നേടുന്നത്. ചിത്രം പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ലെന്നും ലോകേഷ് നിരാശപ്പെടുത്തിയെന്നും കമന്റുകൾ ഉയരുന്നുണ്ട്. സൗത്ത് ഇന്ത്യയിൽ സിനിമ കത്തിയിലെങ്കിലും നോർത്ത് ഇന്ത്യയിൽ ഗംഭീര ബുക്കിംഗ് ആണ് കൂലിക്ക് ലഭിക്കുന്നത്.
ആദ്യ ദിനത്തെ അപേക്ഷിച്ച് രണ്ട് ഇരട്ടിയാണ് നോർത്ത് ഇന്ത്യയിലെ ടിക്കറ്റ് വില്പന. ബുക്ക് മൈ ഷോയിലൂടെ ആദ്യ ദിവസം 91K ടിക്കറ്റുകളാണ് കൂലി വിറ്റതെങ്കിൽ രണ്ടാം ദിനം 116K ആയി ഉയർന്നിട്ടുണ്ട്. നെഗറ്റീവ് റിവ്യൂ ആണ് ലഭിക്കുന്നതെങ്കിലും ആഗോള മാർക്കറ്റിൽ സിനിമയുടെ ഫസ്റ്റ് ഡേ കളക്ഷൻ 151 കോടിയാണ്. നിർമാതാക്കളായ സൺ പിക്ചേഴ്സ് തന്നെയാണ് കളക്ഷൻ വിവരം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ഒരു തമിഴ് സിനിമ ആഗോള തലത്തിൽ നിന്ന് നേടുന്ന ഏറ്റവും ഉയർന്ന കളക്ഷൻ ആണിത്.
#Coolie doing Rampage run in North India as like every other south Indian territories. Day 2 > Day 1 🔥
— AmuthaBharathi (@CinemaWithAB) August 16, 2025
BMS Trends of North India:
Day 1: 91K
Day 2: 116K pic.twitter.com/rquaW132hQ
ലോകേഷിന്റെ തന്നെ സംവിധാനത്തിൽ വിജയ് നായകനായി എത്തിയ ലിയോയുടെ ആദ്യ ദിന കളക്ഷനെ ഇതോടെ കൂലി മറികടന്നു. 148 കോടി ആയിരുന്നു ലിയോയുടെ ആദ്യ ദിന ആഗോള നേട്ടം. കേരളത്തിൽ നിന്ന് മാത്രം കൂലി 9.75 കോടി ഓപ്പണിങ് നേടിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നോര്‍ത്ത് അമേരിക്കയില്‍ 26.6 കോടി രൂപ ആണ് ചിത്രം നേടിയിരിക്കുന്നത്. യുകെയില്‍ 1.47 കോടിയും നേടി.
Content Highlights: Rajinikanth's film Coolie gets huge bookings in North India