വടി കൊണ്ടടിച്ച് ട്രെയിൻയാത്രക്കാരുടെ മൊബൈൽ ഫോൺ തട്ടാൻ ഉത്തരേന്ത്യന്‍മോഡല്‍ ശ്രമം;ആലുവയിൽ മലയാളി സംഘം പിടിയില്‍

ആലുവ, പെരുമ്പാവൂർ, മലപ്പുറം സ്വദേശികളെയാണ് റെയിൽവെ പൊലീസ് പിടികൂടിയത്

dot image

കൊച്ചി: ആലുവയിൽ ഉത്തരേന്ത്യൻ മോഡൽ ആക്രമണം. വടികൊണ്ടടിച്ച് ട്രെയിൻ യാത്രക്കാരുടെ മൊബൈൽ ഫോൺ തട്ടിപ്പറിയ്ക്കുന്ന ആറംഗസംഘം പിടിയിലായി. ആലുവ, പെരുമ്പാവൂർ, മലപ്പുറം സ്വദേശികളെയാണ് റെയിൽവെ പൊലീസ് പിടികൂടിയത്. കൂട്ടത്തിൽ പ്രായപൂർത്തിയാവാത്ത ഒരാളുമുണ്ട്. ട്രെയിനിന്റെ വേഗം കുറയുമ്പോൾ വാതിലിന് അടുത്തു നിൽക്കുന്നവരെ വടികൊണ്ടടിച്ച് ഫോൺ തട്ടിയെടുക്കലാണ് പതിവ്. കഴിഞ്ഞ ദിവസം അടിയേറ്റ യുവാവ് ട്രെയിനിൽ നിന്ന് താഴെ വീണ് പരിക്കേറ്റിരുന്നു. ഇയാളുടെ പരാതിയിലാണ് റെയിൽവെ പൊലീസ് അന്വേഷണം തുടങ്ങിയത്.

Content Highlights: Six people arrested in Aluva for trying to steal train passengers' mobile phones

dot image
To advertise here,contact us
dot image