പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് വീണ്ടും തുടക്കം

സംസ്ഥാന സർക്കാർ പ്രതിനിധിയാണ് ചർച്ചകൾക്ക് തുടക്കമിട്ടത്

dot image

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് വീണ്ടും ചർച്ചകൾക്ക് തുടക്കം. ഭരണസമിതി ഉപദേശക സമിതി സംയുക്ത യോ​ഗത്തിലാണ് നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ഉയർന്നത്. സംസ്ഥാന സർക്കാർ പ്രതിനിധിയാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. ബി നിലവറ തുറക്കുന്നതിൽ തന്ത്രിമാരുടെ അഭിപ്രായം തേടും. തന്ത്രി ഇന്നത്തെ യോ​ഗത്തിൽ പങ്കെടുത്തില്ല.

ബി നിലവറ തുറക്കുന്ന വിഷയത്തിൽ ഭരണസമിതിയോട് തീരുമാനം എടുക്കാനായിരുന്നു നേരത്തെ സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നത്.

Content Highlights: Discussions begin again regarding the opening of the B nilavara at the Sree Padmanabhaswamy temple

dot image
To advertise here,contact us
dot image