'ചെറിയൊരു സത്യൻ അന്തിക്കാട് - മോഹൻലാൽ വൈബ് അടിക്കുന്നോ ഗയ്‌സ്?'; നിവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് അഖിൽ സത്യൻ

'ചെറിയ ഒരു സത്യൻ അന്തിക്കാട് - മോഹൻലാൽ വൈബ്' എന്നാണ് അഖിൽ ഫേസ്ബുക്കിൽ കുറിച്ചത്.

dot image

നിവിൻ പോളിക്കൊപ്പം നിൽക്കുന്ന ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ച് സംവിധായകൻ അഖിൽ സത്യൻ. ചിത്രത്തിന് പുറമെ അഖിൽ നൽകിയ ക്യാപ്ഷൻ ആണ് പ്രേക്ഷകർ കൂടുതൽ ശ്രദ്ധിച്ചത്. Manifesting low-key 'Mohanlal Sathyan Anthikad vibes’ already', 'ചെറിയ ഒരു സത്യൻ അന്തിക്കാട് - മോഹൻലാൽ വൈബ്' എന്നാണ് അഖിൽ കുറിച്ചത്.

ഹൃദയപൂർവ്വം സിനിമയുടെ ഷൂട്ടിംഗ് സമയത്ത് മോഹൻലാലും സത്യൻ അന്തിക്കാട് ഇതേപോലെ ചിരിച്ച് നിൽക്കുന്ന ചിത്രം പുറത്തു വന്നിരുന്നു. ഇപ്പോഴിതാ ആ ചിത്രം റിക്രിയേറ്റ് ചെയ്ത പോലെയാണ് അഖിൽ ഫേസ്ബുക്കിൽ പങ്കുവെച്ചതെന്ന് ആരാധകർ അഭിപ്രായപ്പെടുന്നു. നിവിൻ പോളിയെ നായകനാക്കി അഖിൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ സർവ്വം മായയുടെ ലൊക്കേഷനിൽ നിന്നാണ് ഈ ചിത്രം പകർത്തിയത്.

'സത്യേട്ടന്റെ മകൻ അല്ലേ തീർച്ചയായും പടം ഗംഭീരം ആകും, ഈ കോംബോ പൊളിക്കും, കട്ട വെയ്റ്റിംഗ്', എന്നിങ്ങനെ നീളുന്ന കമെന്റുകളാണ് ചിത്രത്തിന് വരുന്നത്. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ ഒരുക്കുന്ന ചിത്രമാണ് സർവ്വം മായ. നിവിനൊപ്പം നീണ്ട ഇടവേളയ്ക്ക് ശേഷം അജു വർഗീസും സിനിമയിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്. 2025 ക്രിസ്‌മസിനാണ് ചിത്രം റിലീസിനെത്തുന്നത്. സിനിമയുടെ രചനയും എഡിറ്റിങ്ങും അഖിൽ തന്നെയാണ് നിർവഹിക്കുന്നത്. ഫയർ ഫ്ലൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാറും രാജീവ് മേനോനും ചേർന്നാണ് നിർമാണം.

അതേസമയം, മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം ഈ ഓണത്തിന് തിയേറ്ററുകളിലെത്തും. ഒരു പക്കാ ഫൺ ഫാമിലി ചിത്രമായിരിക്കും എന്ന ഫീലാണ് ടീസർ നൽകുന്നത്. ഒരിടവേളയ്ക്ക് ശേഷം മോഹൻലാലിന്റെ ഒരു എന്റർടെയ്നർ പടമാകും ഇതെന്ന ഉറപ്പും ടീസർ നൽകുന്നുണ്ട്.

Content Highlights: Akhil Sathyan Post a picture with Nivin Pauly like mohanlal -sathyan anthikad duo

dot image
To advertise here,contact us
dot image