
കോഴിക്കോട്: കോഴിക്കോട് പൂനൂരില്‍ ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ജിസ്‌ന എഴുതി കുറിപ്പ് കണ്ടെത്തി. ജിസ്‌നയെ മരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടില്‍ നിന്നാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്. പൂനൂര്‍ കരിങ്കാളിമ്മല്‍ ശ്രീജിത്തിന്റെ ഭാര്യയാണ് ജിസ്‌ന.
'ജീവിക്കണമെന്ന് ആഗ്രഹമുണ്ട്, അതിനുള്ള മനസ്സമാധാനമില്ല' എന്നാണ് കത്തില്‍ ഉള്ളത്. പൊലീസ് ഈ വീട്ടില്‍ ഇന്ന് കൂടുതല്‍ തെളിവെടുപ്പ് നടത്തും. ഭര്‍ത്താവ് ശ്രീജിത്തിനെയും ബന്ധുക്കളെയും ചോദ്യം ചെയ്യും.
ഇന്നലെയായിരുന്നു ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം നടക്കുമ്പോള്‍ രണ്ട് വസയ് പ്രായമുള്ള മകന്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഭര്‍തൃപിതാവ് ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ജിസ്‌നയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ബാലുശ്ശേരി പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. കണ്ണൂര്‍ കേളകം സ്വദേശിനിയായിരുന്നു ജിസ്‌ന.
Content Highlights- police found note written by jisna who died in husbands house in kozhikode