
തെന്നിന്ത്യയിൽ ആരാധകർ ഏറെയുള്ള നടനാണ് രജനികാന്ത്. നടന്റെ ഏറ്റവും പുതിയ ചിത്രം കൂലിയുടെ തിരക്കുകളിൽ ആണ് നടൻ. രജനികാന്തിന്റെ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം തീർക്കുകയാണ്. വിമാനത്തിനുള്ളിൽ നിന്നുളളിൽ ഒരു ആരാധകന്റെ ആഗ്രഹം നടൻ സാധിച്ചു കൊടുത്ത വീഡിയോ ആണിത്.
ചെന്നൈിൽ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രയിലായിരുന്നു രജനികാന്തും മകൾ ഐശ്വര്യയും. ഇക്കോണമി ക്ലാസിലായിരുന്നു ഇരുവരുടേയും യാത്ര. രജനികാന്ത് വിമാനത്തിന്റെ മുൻനിരയിലായിരുന്നു. 'തലൈവാ, താങ്കളുടെ മുഖമൊന്ന് കാണിക്കാമോ' എന്ന ആരാധകന്റെ ചോദ്യത്തിൽ, അദ്ദേഹം ഉടൻ തന്നെ എഴുന്നേറ്റ്, കൈവീശുകയും വിമാനത്തിനുള്ളിലെ എല്ലാവരെയും കൈകൂപ്പി അഭിവാദ്യം ചെയ്യുകയും ചെയ്തു. ഈ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരിക്കുന്നത്.
When a Fan asked 'Thalaiva Face Paakanum' & see what Superstar #Rajinikanth does❤️🔥🫶pic.twitter.com/ePmqCtOXjy
— AmuthaBharathi (@CinemaWithAB) August 7, 2025
അതേസമയം, രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. ചിത്രം ആഗസ്റ്റ് 14 ന് പുറത്തിറങ്ങും. സിനിമയുടെ ഓരോ അപ്ഡേറ്റിനും ആരാധകരിൽ നിന്ന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരൻ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.
Content Highlights: Rajinikanth fulfills fan's wish on plane