
കണ്ണൂര്‍: യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയവുമായി എംഎസ്എഫ്-കെഎസ്‌യു സഖ്യം. ചരിത്രത്തിലാദ്യമായി രണ്ട് മൈനര്‍ സീറ്റുകളില്‍ യുഡിഎസ്എഫിന് വിജയം. കാസര്‍കോട്, വയനാട് പ്രതിനിധികളായാണ് എംഎസ്എഫ് പ്രവര്‍ത്തകര്‍ വിജയിച്ചത്. കാസര്‍കോട് ജില്ലാ എക്‌സിക്യൂട്ടീവ് അംഗമായി ഫിദ എംടിപിയും വയനാട് ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായി മുഹമ്മദ് നിഹാലും വിജയിച്ചു.
ഒരു വോട്ടിനാണ് ഫിദ വിജയിച്ചത്. നറുക്കെടുപ്പിലൂടെയാണ് മുഹമ്മദ് നിഹാല്‍ വിജയിച്ചത്. എംഎസ്എഫ്-കെഎസ്‌യു മുന്നണി ചെങ്കോട്ട പിളര്‍ത്തിയെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് ഫേസ്ബുക്കില്‍ പങ്കുവെച്ചു.
അതേസമയം കണ്ണൂര്‍ സര്‍വകലാശാലാ യൂണിയന്‍ 26ാം തവണയും എസ്എഫ്ഐ നിലനിര്‍ത്തി. അഞ്ച് ജനറല്‍ സീറ്റുകളിലും കണ്ണൂര്‍ എക്‌സിക്യൂട്ടീവിലും എസ്എഫ്ഐ വിജയിച്ചു. നന്ദജ് ബാബുവാണ് ചെയര്‍പേഴ്സണ്‍. എം ദില്‍ജിത്ത് വൈസ് ചെയര്‍പേഴ്സണായും അല്‍ന വിനോദ് വൈസ് ചെയര്‍പേഴ്സണായും ലേഡി സെക്രട്ടറിയായി കവിത കൃഷ്ണനും ജോയിന്റ് സെക്രട്ടറിയായി അധിഷ കെയും തെരഞ്ഞെടുക്കപ്പെട്ടു.
Content Highlights: UDSF won Kannur University minor seat in first time in history