
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലാ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ 26ാം തവണയും വിജയത്തുടര്‍ച്ചയുമായി എസ്എഫ്‌ഐ. അഞ്ച് ജനറല്‍ സീറ്റുകളില്‍ എസ്എഫ്‌ഐക്ക് വിജയം. നന്ദജ് ബാബുവാണ് ചെയര്‍പേഴ്‌സണ്‍. എം ദില്‍ജിത്ത് വൈസ് ചെയര്‍പേഴ്‌സണായും അല്‍ന വിനോദ് വൈസ് ചെയര്‍പേഴ്‌സണായും ലേഡി സെക്രട്ടറിയായി കവിത കൃഷ്ണനും ജോയിന്റ് സെക്രട്ടറിയായി അധിഷ കെയും തെരഞ്ഞെടുക്കപ്പെട്ടു.
സര്‍വകലാശാലയില്‍ എസ്എഫ്‌ഐ വിജയാഘോഷം തുടങ്ങി. കണ്ണൂര്‍ എക്‌സിക്യൂട്ടീവിലും എസ്എഫ്‌ഐക്കാണ് വിജയം. എന്നാല്‍ കാസര്‍കോട് ജില്ലാ എക്‌സിക്യൂട്ടിവിലും വയനാട് ജില്ലാ എക്‌സിക്യൂട്ടീവിലും യുഡിഎസ്എഫ് വിജയിച്ചു. കാസര്‍കോടില്‍ നിന്നും വിജയിച്ച ഫിദ എംടിപി ഒരു വോട്ടിനാണ് വിജയിച്ചത്. വയനാട് ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായി മുഹമ്മദ് നിഹാല്‍ വിജയിച്ചത് നറുക്കെടുപ്പിലൂടെയാണ്. കഴിഞ്ഞ തവണ മുഴുവന്‍ സീറ്റിലും എസ്എഫ്‌ഐയായിരുന്നു വിജയിച്ചത്.
Content Highlights: Kannur University Union Election Won SFI