അന്ന് വിജയ്‌ക്കൊപ്പം വന്ന് കരിയർ ബെസ്റ്റ് അടിച്ചു, ഇന്ന് ദാ ശിവകാർത്തികേയനൊപ്പം; ഹിറ്റടിക്കുമോ 'മദ്രാസി'?

ഗജിനിയും തുപ്പാക്കിയും പോലെയുള്ള ഒരു സിനിമയാകും 'മദ്രാസി' എന്നാണ് സിനിമാ വികടനോട് മുരുഗദോസ് മനസുതുറന്നത്‌

dot image

ശിവകാർത്തികേയനെ നായകനാക്കി എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് മദ്രാസി. ഒരു ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന സിനിമയുടെ ടീസർ നേരത്തെ പുറത്തുവന്നിരുന്നു. മികച്ച പ്രതികരണമാണ് ടീസറിന് ലഭിച്ചത്. ഇപ്പോഴിതാ സിനിമയുടെ പുതിയ പോസ്റ്റർ പുറത്തുവന്നു.

ശിവകാർത്തികേയനും വിധ്യുത് ജംവാലും മുഖാമുഖം നോക്കി നിൽക്കുന്ന തരത്തിലാണ് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. ചിത്രം പുറത്തിറങ്ങാൻ ഇനി 30 ദിവസം മാത്രമാണ് ബാക്കി. 'തുപ്പാക്കി' എന്ന ഹിറ്റ് വിജയ് ചിത്രത്തിന് ശേഷം വിധ്യുതും എ ആർ മുരുഗദോസും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് മദ്രാസി. ശിവകാർത്തികേയൻ്റെ കരിയറിലെ ഏറ്റവും ഉയർന്ന ബജറ്റിലാണ് സിനിമയൊരുങ്ങുന്നത്. ഇത് ആദ്യമായാണ് എ ആർ മുരുഗദോസ്സ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവകാർത്തികേയൻ അഭിനയിക്കുന്നത്. ചിത്രത്തിൽ മലയാളികളുടെ പ്രിയപ്പെട്ട താരം ബിജുമേനോനും കേന്ദ്ര കഥാപാത്രത്തിലെത്തുന്നു. ബിജു മേനോന്റെ കരിയറിലെ ഒൻപതാമത്തെ തമിഴ് ചിത്രമാണിത്‌. ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അനിരുദ്ധ് രവിചന്ദർ ആണ് സിനിമയ്ക്കായി സംഗീതം നൽകുന്നത്. സായ് അഭ്യങ്കാർ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഗജിനിയും തുപ്പാക്കിയും പോലെയുള്ള ഒരു സിനിമയാകും മദ്രാസി എന്നാണ് സിനിമാ വികടനോട് മുരുഗദോസ് മനസുതുറന്നത്‌. 'ഗജിനി പോലത്തെ തിരക്കഥയും തുപ്പാക്കിയിലെ പോലത്തെ ആക്ഷൻ സീനുകളുമാണ് മദ്രാസിക്കായി ഞാൻ ഒരുക്കിയിരിക്കുന്നത്. അതായിരുന്നു എന്റെ വിഷൻ. അത് കൃത്യമായി ഫൈനൽ ഔട്ട്പുട്ടിൽ വന്നിട്ടുമുണ്ട്', മുരുഗദോസ് പറഞ്ഞു. വിധ്യുത് ജമാൽ, സഞ്ജയ് ദത്ത്,വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ചിത്രം സെപ്റ്റംബർ അഞ്ചിന് തിയേറ്ററുകളിലെത്തും.

Also Read:

മദ്രാസിയുടെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദർ നിർവഹിക്കുന്നു. ചിത്രത്തിന്റെ സിനിമാട്ടോഗ്രഫി സുധീപ് ഇളമൺ, എഡിറ്റിങ് : ശ്രീകർ പ്രസാദ്, കലാസംവിധാനം: അരുൺ വെഞ്ഞാറമൂട്, ആക്ഷൻ കൊറിയോഗ്രാഫി : കെവിൻ മാസ്റ്റർ ആൻഡ് മാസ്റ്റർ ദിലീപ് സുബ്ബരായൻ തുടങ്ങിയവരാണ് സിനിമയുടെ മറ്റ് അണിയറപ്രവർത്തകർ.

Content Highlights: Sivakarthikeyan film Madhrasi releasing in 30 days

dot image
To advertise here,contact us
dot image