പത്തനംതിട്ടയിൽ സതീഷ് കൊച്ചുപറമ്പിലിനായി വാദിച്ച് ആന്‍റോ ആന്‍റണി; ഡിസിസി പുനഃസംഘടനയിൽ ചർച്ചകൾ തുടരുന്നു

പത്തനംതിട്ടയിൽ ഡിസിസി പ്രസിഡന്റ് തുടരണമെന്ന് ആന്റോ ആന്റണി എംപി

dot image

ന്യൂഡൽഹി: കെപിസിസി പുനഃസംഘടനയിൽ ഡൽഹി കേരള ഹൗസിൽ നിർണായകമായ കൂടിക്കാഴ്ച തുടരുന്നു. കൊടിക്കുന്നിൽ സുരേഷും അടൂർ പ്രകാശും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തുകയാണ്. അതേസമയം എം കെ രാഘവൻ പ്രതിപക്ഷ നേതാവ് വി ഡി സതീഷനുമായും കൂടിക്കാഴ്ച നടത്തുകയാണ്. പത്തനംതിട്ടയിൽ നിലവിലെ ഡിസിസി പ്രസിഡന്റ് തുടരണമെന്നാണ് ആന്റോ ആന്റണി എംപി മുന്നോട്ട് വെക്കുന്നത്. സതീഷ് കൊച്ചുപറമ്പലിനാണ് എംപിയുടെ പിന്തുണ.

കെപിസിസി പുനഃസംഘടന ചർച്ചകളിൽ ഒരുവിഭാഗം നേതാക്കൾക്ക് അതൃപ്തിയുണ്ട്. കൊല്ലം ഡിസിസി അധ്യക്ഷനെ മാറ്റരുതെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. കണ്ണൂർ, കോഴിക്കോട്, മലപ്പുറം അധ്യക്ഷന്മാരെ മാറ്റരുതെന്ന് കെപിസിസി മുൻ അധ്യക്ഷൻ കെ സുധാകരനും ആവശ്യപ്പെട്ടു. എറണാകുളത്ത് ഷിയാസ് തുടരട്ടെയെന്ന് ഹെെബി ഈഡൻ എംപിയും ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read:

കെപിസിസി ഭാരവാഹികൾ, ഡിസിസി അധ്യക്ഷന്മാർ എന്നിവരെ കണ്ടെത്താൻ തിരക്കിട്ട ചർച്ചകളാണ് ഡൽഹിയിൽ നടക്കുന്നത്. പുനഃസംഘടന ചർച്ചകളിൽ അതൃപ്തിയുള്ള കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, എം കെ രാഘവൻ എന്നിവർ ഇന്നലെ പ്രത്യേക യോഗം ചേർന്നിരുന്നു. അധ്യക്ഷൻ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, വർക്കിങ് പ്രസിഡന്റുമാരായ ഷാഫി പറമ്പിൽ, പി സി വിഷ്ണുനാഥ്, എ പി അനിൽ കുമാർ എന്നിവർ എംപിമാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഒമ്പത് ഡിസിസി അധ്യക്ഷന്മാരെ മാറ്റാനാണ് തീരുമാനം.

Content Highlights: KPCC reorganisation, senior leaders meeting at Delhi

dot image
To advertise here,contact us
dot image